Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോലിയും ബൗളര്‍മാരും മിന്നി; ഇന്ത്യയ്ക്ക് 35 റണ്‍ ജയം

23 OCTOBER 2015 12:36 PM IST
മലയാളി വാര്‍ത്ത.

കോലിയുടെ ബാറ്റിങ്ങിന്റെയും ബൗളര്‍മാരുടെും മികവില്‍ ചെന്നൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 35 റണ്‍ ജയം. തുടക്കത്തില്‍ പതറിയ ഇന്ത്യ വിരാട് കോലിയുടെ വീരോചിതമായ സെഞ്ച്വറിയുടെ ബലത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ എ ബി ഡി വില്ല്യേഴ്‌സിന്റെ സെഞ്ച്വറി ഉണ്ടായിട്ടും 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സേ നേടാനായുള്ളൂ.

ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമായിരിക്കുകയാണ്. കാണ്‍പുരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ അഞ്ച് റണ്ണിനും രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ പതിനെട്ട് റണ്ണിനുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മാത്രമായിരുന്നു ഇന്ത്യയുടെ ജയം. മുംബൈയിലാണ് അവസാന ഏകദിനം.

107 പന്തില്‍ നിന്ന് രണ്ട് സിക്‌സും 10 ബൗണ്ടറിയും അടക്കം 112 റണ്‍സ് നേടിയ ഡി വില്ല്യേഴ്‌സ് ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കില്‍വരെ എത്തിച്ചു. എന്നാല്‍, പെട്ടെന്ന് തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ഓപ്പണര്‍ ഡി കോക്ക് ഒഴികെ മറ്റാരെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍ മൂന്നും ഹര്‍ഭജന്‍ സിങ് രണ്ടും മോഹിത് ശര്‍മ, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യയ്ക്കും പതറിയ തുടക്കമായിരുന്നു. 28 റണ്ണെടുക്കുന്നതിനിടെ ഓപ്പണര്‍മാര്‍ രണ്ടാളെയും നഷ്ടപ്പെട്ടു. രോഹിത് 21 ഉം ധവാന്‍ ഏഴും റണ്ണാണ് സംഭാവന ചെയ്തത്. എന്നാല്‍, പിന്നീടെത്തിയ കോലി ശരിക്കും നങ്കൂരമിട്ടു കളിച്ചു. 202 മിനിറ്റ് ക്രീസില്‍ നിന്ന കോലി 140 പന്തില്‍ നിന്ന് 138 റണ്ണെടുത്താണ് പുറത്തായത്. ഉപനായകന്‍ അജിങ്ക്യ രഹാനെയും (45) സുരേഷ് റെയ്‌നയും (53) മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ സുരക്ഷിതമായ ടോട്ടലിലെത്തി. കോലിയും റെയ്‌നയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 127 ഉം കോലിയും രഹാനെയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 104 ഉം റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ധോനിക്ക് 15 റണ്‍ മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സ്‌റ്റെയിനും റബാഡയും മൂന്ന് വിക്കറ്റ് വീതവും മോറിസ് ഒരു വിക്കറ്റും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends