Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തില്‍ ഹിമാചലിനു ലീഡ്

02 DECEMBER 2015 01:13 PM IST
മലയാളി വാര്‍ത്ത.

 രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തില്‍ കേരളത്തിനെതിരേ ഹിമാചല്‍ പ്രദേശിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. ആദ്യദിനം 20 വിക്കറ്റുകള്‍ കടപുഴകിയ മത്സരത്തില്‍ ഹിമാചലിനാണ് മേല്‍ക്കൈ. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തെ 47.4 ഓവറില്‍ 103 റണ്‍സിന് ഹിമാചല്‍ ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചലിനെ 163 റണ്‍സിന് പുറത്താക്കാന്‍ കേരളത്തിനായെങ്കിലും 60 റണ്‍സിന്റെ നിര്‍ണായക ലീഡ് ഹിമാചല്‍ നേടി. 
ആദ്യ മൂന്ന് വിക്കറ്റുകള്‍ നേടി മീഡിയം പേസര്‍ ഋഷി ധവാനാണ് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് എന്‍ഡിലും ഇടംകൈയ്യന്‍ സ്പിന്നര്‍മാരെത്തിയതോടെ കേരളം വട്ടംകറങ്ങി. 19.4 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്ത രാഹുല്‍ സിംഗാണ് കേരളത്തിന്റെ നടുവൊടിച്ചത്. 
കേരളത്തിനുവേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (25), എസ്.കെ. മോനിഷ് (പുറത്താകാതെ 16), മുഹമ്മദ് അസറുദ്ദീന്‍ (16) എന്നിവരൊഴികെ ആരും രണ്ടക്കം കടന്നില്ല. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ പ്രശാന്ത് ചോപ്രയും അങ്കുഷ് ബെയിന്‍സും നേടിയ 55 റണ്‍സിലൂടെ മികച്ച തുടക്കം ഹിമാചലിന് ലഭിച്ചു. ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ന്നതോടെ ഹിമാചലിനെ വരിഞ്ഞുകെട്ടാന്‍ കേരളത്തിനു കഴിഞ്ഞു. കൃത്യമായ ഇടവേളകളില്‍ ഹിമാചലിന്റെ മധ്യനിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ നാലിന് 151 എന്ന നില യിലായിരുന്ന ഹിമാചലിന് 13 റണ്‍സെടു ക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. 30 എക്‌സ്ട്രാ റണ്ണുകള്‍ വിട്ടുനല്‍കി കേരള ബൗളര്‍മാര്‍ ധാരാളിത്തം കാട്ടി.

37.5 ഓവറില്‍ ഹിമാചല്‍ ഓള്‍ഔട്ടായി. 40 റണ്‍സെടുത്ത പ്രശാന്ത് ചോപ്രയാണ് ഹിമാചലിന്റെ ടോപ് സ്‌കോറര്‍. ഹിമാചലിന്റെ ഇന്നിംഗ്‌സില്‍ ആറുപേര്‍ക്ക് രണ്ടക്കം കടക്കാനായില്ല. കേരളത്തിനായി മോനിഷും ഫാബിദ് അഹമ്മദും മൂന്ന് വിക്കറ്റ് വീതവും അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കരസ്ഥമാക്കി. ഗ്രൂപ്പ് സിയില്‍ 25 പേയി ന്റുമായി കേരളം രണ്ടാമതു നില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്തുള്ള ഹിമാചലിന് 24 പോയിന്റാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends