Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി ടെസ്റ്റിലും ജയം, ഇന്ത്യ പരമ്പര സ്വന്തമാക്കി

07 DECEMBER 2015 03:43 PM IST
മലയാളി വാര്‍ത്ത.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം. 337 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ബാംഗ്ലൂരില്‍ നടന്ന രണ്ടാം ടെസ്റ്റ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
481 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 143 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സ് എടുത്ത എ.ബി.ഡിവില്ലിയേഴ്‌സ് ആണ് സന്ദര്‍ശകരുടെ തോല്‍വിയുടെ ആഘാതം ഇത്രയെങ്കിലും കുറച്ചത്. ടെന്പ ബവുമ (34) റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി രണ്ടാമിന്നിംഗ്‌സില്‍ അശ്വിന്‍ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.
രണ്ടു വിക്കറ്റിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് പുനനാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഹാഷിം ആംല(25)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജഡേജയുടെ ബൗളിംഗില്‍ ആംല ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്ന് വന്ന ഡൂപ്‌ളെസിസിനേയും ചുവട് ഉറപ്പിക്കുന്നതിന് മുമ്പ് ജഡേജ പുറത്താക്കി. നാലാം വിക്കറ്റില്‍ ഡൂപ്‌ളെസിസും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ആംലയും ബവുമയും ചേര്‍ന്ന് 45 റണ്‍സ് ചേര്‍ത്തതിന് ശേഷമുള്ള മികച്ച കൂട്ടുകെട്ടായിരുന്നു ഇത്.
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം നായകന്‍ ഹഷിം അംലയ്ക്ക് ഈ ടെസ്റ്റിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു അപൂര്‍വ റെക്കാര്‍ഡും സ്വന്തമായി. ഒരക്ക സ്‌കോര്‍ മറികടക്കാന്‍ ഏറ്റവും അധികം പന്തുകള്‍ നേരിട്ട താരം എന്ന റെക്കാര്‍ഡാണ് അംല നേടിയത്.
ആറു റണ്‍സെടുക്കാന്‍ 113 പന്തുകളാണ് അംല നേരിട്ടത്. ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ കാള്‍ റാക്ക്മാന്റെ പേരിലുണ്ടായിരുന്ന റെക്കാര്‍ഡാണ് അംല സ്വന്തം പേരില്‍ ചേര്‍ത്തത്. 102 പന്തില്‍നിന്ന് 9 റണ്‍സായിരുന്നു റാക്ക്മാന്റെ സമ്പാദ്യം. 40 പന്ത് നേരിട്ട ശേഷമാണ് അംല അക്കൗണ്ട് തന്നെ തുറന്നത്.

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ പുറത്തായശേഷം വണ്‍ഡൗണായാണ് അംല ക്രീസിലെത്തിയത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends