Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി നടന്ന ട്വന്റി20 യില്‍ ഇന്ത്യക്ക് ജയം

09 JANUARY 2016 03:16 PM IST
മലയാളി വാര്‍ത്ത.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ മുന്നോടിയായി നടന്ന ട്വന്റി20 ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു ജയം. പെര്‍ത്തിലെ വാക്കാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെ 74 റണ്ണിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 192 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവന് ആറ് വിക്കറ്റിന് 118 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (46 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 74), വിരാട് കോഹ്ലി (44 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 74) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ധോണി 14 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 22 റണ്ണുമായി പുറത്താകാതെനിന്നു.
ഓപ്പണര്‍ രോഹിത് ശര്‍മ (ആറ്), അജിന്‍ക്യ രഹാനെ (രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. 60 പന്തില്‍ 11 ഫോറുകളടക്കം പുറത്താകാതെ 74 റണ്ണെടുത്ത ഓപ്പണര്‍ ട്രാവിസ് ബിര്‍ട്ട് മാത്രമാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിനുമാത്രമാണ് (11) ബിര്‍ട്ടിനെ കൂടാതെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഇന്ത്യക്കു വേണ്ടി ബാരിന്ദര്‍ സ്രാന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട്‌വിക്കറ്റ് വീതം നേടി. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഔദ്യോഗികമായി തുടങ്ങുക. ഇന്ത്യക്കെതിരായ ട്വന്റി20, ഏകദിന പരമ്പര വെല്ലുവിളിയാണെന്ന് ഓസീസ് ടീം കോച്ച് ഡാരന്‍ ലീമാന്‍ പറഞ്ഞു. മിച്ചല്‍ ജോണ്‍സണ്‍ വിരമിച്ചതിനാലും മിച്ചല്‍ സ്റ്റാര്‍ക്ക് പരുക്കിന്റെ പിടിയിലായതിനാലും ഓസീസ് ബൗളിങ്ങിന് പരിചയ സമ്പത്ത് കുറഞ്ഞ ബൗളിങ് നിരയുമായാണ് ഓസീസ് കളിക്കുന്നതെന്നു ലീമാന്‍ പറഞ്ഞു. മാര്‍ച്ച്ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഓസീസ് പര്യടനം ഇന്ത്യക്കു കരുത്ത് നല്‍കുമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ.

ഒരു മാസം നീളുന്ന പര്യടനത്തില്‍ ഇന്ത്യ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയും മൂന്ന് ട്വന്റി20 കളുടെ പരമ്പരയുമാണു കളിക്കുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെതിരായ രണ്ടാമത്തെ സന്നാഹ മത്സരം ഇന്നു നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends