Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും ന്യൂസിലന്‍ഡിനു തകര്‍പ്പന്‍ വിജയം

10 JANUARY 2016 01:41 PM IST
മലയാളി വാര്‍ത്ത.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും ന്യൂസിലന്‍ഡിനു ജയം. ട്വന്റി-20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറി എന്ന നേട്ടവുമായി കോളിന്‍ മന്റൊ കളംനിറഞ്ഞ മത്സരത്തില്‍ പത്ത് ഓവറും ഒമ്പതു വിക്കറ്റും ശേഷിക്കേ കിവീസ് ജയം സ്വന്തമാക്കി. 14 പന്തില്‍നിന്ന് ഏഴ് സിക്‌സും ഒരു ഫോറും അടക്കം മന്റോ 50 റണ്‍സ് നേടി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റിന് 142. ന്യൂസിലന്‍ഡ് 10 ഓവറില്‍ ഒരു വിക്കറ്റിന് 147. ഇതോടെ പരമ്പര 2-0നു ന്യൂസിലന്‍ഡ് സ്വന്തമാക്കി. ട്വന്റി-20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറി നേടാന്‍ മന്റോയ്ക്ക് വേണ്ടിയിരുന്നത് 16 മിനിറ്റ് മാത്രമായിരുന്നു. 12 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗിന്റെ പേരിലാണ് നിലവില്‍ റിക്കാര്‍ഡ്. 14 പന്തില്‍ 357.14 സ്‌ട്രൈക്ക്‌റേറ്റിലാണ് ന്യൂസിലന്‍ഡ് താരം അര്‍ധശതകം തികച്ചത്. 25 പന്തില്‍ 63 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടത്. 32 റണ്‍സുമായി കനെ വില്യംസ്ണ്‍ പുറത്താകാതെനിന്നു.
ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 49 പന്തില്‍ 81 റണ്‍സ് നേടി പുറത്താകാതെ നിന്ന എയ്ഞ്ചലോ മാത്യൂസിന്റെ കരുത്തിലാണ് 142ല്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 minute ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (23 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (35 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (56 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

Malayali Vartha Recommends