Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!

ഓസീസിന് 5 വിക്കറ്റ് വിജയം, ജോര്‍ജ് ബെയ്‌ലിക്കും സ്റ്റീവ് സ്മിത്തിനും സെഞ്ച്വറി

12 JANUARY 2016 04:45 PM IST
മലയാളി വാര്‍ത്ത.

രോഹിത് ശര്‍മ കുറിച്ച റെക്കോര്‍ഡ് സെഞ്ചുറിക്ക് മറുപടിയായി ജോര്‍ജ് ബെയ്‌ലിയും സ്റ്റീവ് സ്മിത്തും സെഞ്ച്വറികള്‍ തീര്‍ത്തപ്പോള്‍ പെര്‍ത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി. സ്‌കോര്‍ ഇന്ത്യ: 3ന് 309, ഓസീസ്: 49.2 ഓവറില്‍ 5ന് 310. സ്റ്റീവ് സ്മിത്ത് 149 റണ്‍സെടുത്തും ബെയ്‌ലി 112 റണ്‍സുമെടുത്തും പുറത്തായി. ഇരുവരും ചേര്‍ന്ന് 6.51 ശരാശരിയില്‍ 242 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ടിന് 21 എന്ന നിലയില്‍ ഓസീസ് പതറുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒത്തുചേര്‍ന്നത്.
പെര്‍ത്തിലെ സൂപ്പര്‍ ഫാസ്റ്റ് പിച്ചില്‍ ഓസീസ് പേസ് ബോളിങ്ങിനെ നേരിട്ട് വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുന്നൂറിനു മുകളില്‍ സ്‌കോര്‍ ചെയ്തുവെന്നതില്‍ മാത്രം ഇന്ത്യക്ക് അഭിമാനിക്കാം. പേരുകേട്ട ആരോണ്‍ ഫിഞ്ചിനെയും ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയതിലൂടെ ബരിന്ദര്‍ സ്രാന്‍ എന്ന പുത്തന്‍ പേസറും ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കും.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ വിരാട് കോഹ്‌ലി സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം വിക്കറ്റില്‍ രോഹിത്തും കോഹ്‌ലിയും നേടിയ 207 റണ്‍സ് കൂട്ടുകെട്ടിന്റെ മികവില്‍ ഇന്ത്യ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ്. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി രോഹിത് ശര്‍മ (163 പന്തില്‍ 171) പുറത്താകാതെ നിന്നു.
163 പന്തില്‍ 13 ഫോറുകളും ഏഴു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ആ മഹാ ഇന്നിങ്‌സ്. 1979ല്‍ വിവ് റിച്ചാര്‍ഡ്‌സ് നേടിയ 159 റണ്‍സ് എന്ന റെക്കോര്‍ഡാണ് 37 വര്‍ഷങ്ങള്‍ക്കു ശേഷം രോഹിത് മറികടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (32 minutes ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (38 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (49 minutes ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (2 hours ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (2 hours ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (2 hours ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (3 hours ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (3 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends