Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഹിത് തിളങ്ങി, ഓസീസിന് വിജയ ലക്ഷ്യം 309

15 JANUARY 2016 01:08 PM IST
മലയാളി വാര്‍ത്ത.

മികച്ച ഫോം തുടരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും കുറിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. 127 പന്തില്‍ 124 റണ്‍സെടുത്ത രോഹിതിന്റെ മികവില്‍ ഇന്ത്യ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ്. 111 പന്തില്‍ 11 ഫോറുകളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ സെഞ്ചുറി ഇന്നിങ്‌സ്. നിര്‍ഭാഗ്യംകൊണ്ടാണ് രോഹിത് റണ്ണൗട്ടായത്.
ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി രോഹിത് ശര്‍മ (163 പന്തില്‍ 171) പുറത്താകാതെ നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു ബ്രിസ്‌ബേനിലെ രോഹിതിന്റെ ബാറ്റിങ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ഒന്‍പതില്‍ വച്ച് ആറു റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിലെ രോഹിത് ശര്‍മ വിരാട് കോഹ്!ലി കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 21.3 ഓവറില്‍ 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 134 ല്‍ വച്ച് 59 റണ്‍സെടുത്ത കോഹ്‌ലി റണ്ണൗട്ടായി. 67 പന്തില്‍ നാലു ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്.
പിന്നീട് അജങ്ക്യ രഹാനെ വന്നതോടെ അധിക വിക്കറ്റു വീഴ്ചയില്ലാതെ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു കുതിച്ചു. മൂന്നാം വിക്കറ്റില്‍ രോഹിത്തും രഹാനെയും ചേര്‍ന്ന് 6.54 ശരാശരിയില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 80 പന്തില്‍ 89 റണ്‍സെടുത്ത രഹാനെ പുറത്തായി. ആറു ഫോറുകളും ഒരു സിക്‌സറും രഹാനെയുടെ മനോഹരമായ ഇന്നിങ്‌സിന് കരുത്തായി.
അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിനു മുന്നിലാണ്. മൂന്നു ഗംഭീര സെഞ്ചുറികള്‍ പിറന്ന ആദ്യമല്‍സരം ക്രിക്കറ്റ് ആരാധകര്‍ക്ക് ശരിക്കും വിരുന്നായിരുന്നു. ഇന്ത്യ കുറിച്ച 309 റണ്‍സ് വലിയ കഷ്ടപ്പാടൊന്നുമില്ലാതെ മറികടന്ന ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിന്റെ വിജയമാണു സ്വന്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (21 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (33 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (54 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends