Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോവധ വിഷയത്തില്‍ ചിലര്‍ ഉപദ്രവിക്കുന്നതായി ഇന്ത്യന്‍ താരം ഷാമിയുടെ പിതാവ്

16 JANUARY 2016 11:27 AM IST
മലയാളി വാര്‍ത്ത.

തന്നെയും കുടുംബത്തെയും ഗോവധ വിഷയത്തില്‍ ഉപദ്രവിക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ പിതാവ് തൗസീഫ് അഹമ്മദ്. ഷാമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗോവധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ഗോവധവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് ചിലര്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് ഷാമിയുടെ പിതാവ് രംഗത്തെത്തിയത്.
ന്യൂസീലാന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മുഹമ്മദ് ഷാമി. ലോകകപ്പിന് ശേഷം പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് അദ്ദേഹം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷാമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
താനും തന്റെ കുടുംബവും തികച്ചും അപകടകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് തൗസീഫ് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. തികച്ചും വൈകാരിക വിഷയമായ ഗോവധത്തിന്റെ പേരില്‍ തന്റെ കുടുംബത്തെ ചിലര്‍ ഉപദ്രവിക്കുകയാണെന്നും തൗസീഫ് ആരോപിച്ചു.

ഗോവധ വിഷയത്തില്‍ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച സംഭവം നടക്കുമ്പോള്‍ ഷാമിയുടെ സഹോദരന്‍ ഹസീബ് സ്ഥലത്തുപോലുമുണ്ടായിരുന്നില്ലെന്നും ഏറെ കഴിഞ്ഞാണ് അവന്‍ അവിടെയെത്തിയതെന്നും അഹമ്മദ് പറഞ്ഞു. അവിടെ കൂടിയിരുന്നവരേപ്പോലെ ഒരു വഴിപോക്കന്‍ മാത്രമായിരുന്നു ഹസീബും. അവനെ അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുഹമ്മദ് ഷാമി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ തന്റെ കുടുംബത്തിനുണ്ടായ വളര്‍ച്ചയില്‍ അസൂയയുള്ള ചിലരാണ് ഇതിനെല്ലാം പിന്നിലെന്നും തൗസീഫ് അഹമ്മദ് ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends