Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

മുഷ്താഖ് അലി ട്രോഫി ട്വന്റി20: ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി കേരളം

16 JANUARY 2016 02:57 PM IST
മലയാളി വാര്‍ത്ത.

മുഷ്താഖ് അലി ട്രോഫി ട്വന്റി20 സൂപ്പര്‍ ലീഗിലെ രണ്ടാം പോരാട്ടത്തില്‍ ബറോഡയ്‌ക്കെതിരെ കേരളത്തിന് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങി ഒരുപിടി ഇന്ത്യന്‍ താരങ്ങളുമായെത്തിയ ബറോഡയെ ടീം മികവുകൊണ്ട് മറികടന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു െചയ്ത് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്ത ബറോഡയ്‌ക്കെതിരെ കേരളം 19.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സീസണില്‍ മിന്നുന്ന ഫോം തുടരുന്ന ഉപനായകന്‍ രോഹന്‍ പ്രേം (11 പന്തില്‍ ആറ്), സഞ്ജു സാംസണ്‍ (ഒരു പന്തില്‍ പൂജ്യം) എന്നിവര്‍ നിറം മങ്ങിയിട്ടും നേടിയ വിജയം കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ക്കും ബലമായി. ഇന്നലെ മുംബൈക്കെതിരെ നടന്ന ആദ്യ സൂപ്പര്‍ലീഗ് പോരാട്ടത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു.
21 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്ന റൈഫി വിന്‍സന്റ് ഗോമസാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. മൂന്നു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു റൈഫിയുടെ ഇന്നിങ്‌സ്. നിര്‍ണായക ഘട്ടത്തില്‍ മുനാഫ് പട്ടേലിനെതിരെ നേടിയ രണ്ട് സിക്‌സ് ഉള്‍പ്പെടെ ഏഴു പന്തില്‍ 17 റണ്‍സ് നേടിയ പ്രശാന്ത് പത്മനാഭന്റെ പ്രകടനവും കേരളത്തിന്റെ പ്രകടനത്തില്‍ നിര്‍ണായകമായി. നിഖിലേഷ് സുരേന്ദ്രന്‍ (32 പന്തില്‍ 36, ആറു ബൗണ്ടറി), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (35 പന്തില്‍ 44, നാലു ബൗണ്ടറി, രണ്ടു സിക്‌സ്), ഫാബിദ് അഹമ്മദ് (എട്ടു പന്തില്‍ 11) എന്നിവരുടെ പ്രകടനവും കേരള വിജയത്തില്‍ നിര്‍ണായകമായി. ബറോഡയ്ക്കായി നായകന്‍ ഇര്‍ഫാന്‍ പത്താന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ സഹോദര താരങ്ങളായ യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും ഉള്‍പ്പെട്ട ബറോഡ നിരയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനമാണ് കേരള ബോളര്‍മാര്‍ നടത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ കേരളാ താരങ്ങള്‍ ബറോഡയെ 160 റണ്‍സില്‍ ഒതുക്കി. 18 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 35 റണ്‍സെടുത്ത് ഇര്‍ഫാന്‍ പത്താനാണ് ബറോഡയുടെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ (16 പന്തില്‍ 32, മൂന്നു സിക്‌സ്, ഒരു ബൗണ്ടറി), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 16, കേദാര്‍ ദേവ്ദര്‍ (36 പന്തില്‍ 31), യൂസഫ് പത്താന്‍ (18 പന്തില്‍ 18) എന്നിവരും ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്തു.
കേരളത്തിനായി പ്രശാന്ത് പത്മനാഭന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ടും, മനു കൃഷ്ണന്‍, ഫാബിദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (12 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (49 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (57 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (3 hours ago)

Malayali Vartha Recommends