Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിഖര്‍ ധവാനും വിരാട് കോഹ്‌ലിക്കും അര്‍ധ സെഞ്ചുറി

16 JANUARY 2016 11:26 AM IST
മലയാളി വാര്‍ത്ത.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ചുറി നേടി. 26 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുത്തിട്ടുണ്ട്. വിരാട് കോഹ്‌ലിയും (58) അജിങ്ക്യ രഹാനെയുമാണ് (രണ്ടു റണ്‍സ്) ക്രീസില്‍.
ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്. റിച്ചാര്‍ഡ്‌സണിനാണ് വിക്കറ്റ്. തുടര്‍ന്ന് ഇറങ്ങിയ വിരാട്! കോഹ്!ലി ശിഖര്‍ ധവാനുമായി ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ നില ഉയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ചുറി നേടി. 68 റണ്‍സെടുത്തു നില്‍ക്കെ ജോണ്‍ ഹാസ്റ്റിങ്‌സിന്റെ ബോളില്‍ ശിഖര്‍ ധവാന്‍ പുറത്തായി.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ ബോളിങ് പിഴവുമൂലം തോല്‍വി നേരിടേണ്ടി വന്ന ഇന്ത്യയ്ക്ക് ഇന്നു മൂന്നാം ഏകദിനം ജീവന്മരണ പോരാട്ടമാണ്. ഇന്നു കൂടി തോറ്റാല്‍ അഞ്ചു മല്‍സര ഏകദിന പരമ്പര ഓസ്‌ട്രേലിയയുടെ പേരിലാവും. പരമ്പരയുടെ ആവേശം അടുത്ത മല്‍സരത്തിലേക്കും കൂടി നീട്ടാനെങ്കിലും ഇന്ത്യയ്ക്ക് ഇന്നു വിജയം അനിവാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (5 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (27 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (39 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

Malayali Vartha Recommends