Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ യുവി തിരിച്ചു വരുന്നു

30 SEPTEMBER 2013 04:38 AM IST
മലയാളി വാര്‍ത്ത.

മോശം ഫോമിനെ തുടര്‍ന്ന്‌ ടീമില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെട്ട യുവരാജ്‌ സിംങ്ങ്‌ ദേശീയ ടീമില്‍ തിരിച്ചെത്തി. ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്‌ക്കു വേണ്ടിയുള്ള 15 അംഗ ടീമിലാണ്‌ യുവിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനത്തിലാണ്‌ യുവരാജ്‌ അവസാനമായി ദേശീയ ടീമിനു വേണ്ടി കളത്തിലിറങ്ങിയത്‌.

എന്നാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ പിന്നീട്‌ യുവിയെ ഒഴിവാക്കുകയായിരുന്നു. മുന്‍നിര താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിച്ച സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ പോലും യുവിക്ക്‌ സെലക്‌ടര്‍മാര്‍ അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ മികച്ച ഫോമിലാണ്‌ താരം. ചലഞ്ചര്‍ ട്രോഫിയിലും വെസ്റ്റ്‌ ഇന്‍ഡീസ്‌ എ യ്‌ക്കെതിരായ പരമ്പരയിലും യുവരാജ്‌ നല്ല പ്രകടനം പുറത്തെടുത്തു. ഇതായിരിക്കാം ദേശീയ ടീമിലിടം നേടാന്‍ യുവരാജിന്‌ തുണയായത്‌.

ഒരു ട്വന്റി20 മത്സരത്തിനും, മൂന്ന്‌ ഏകദിന മത്സരത്തിനും വേണ്ടിയുള്ള ടീമിനെയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒക്ടോബര്‍ 10 ന്‌ രാജ്‌കോട്ടിലാണ്‌ ട്വന്റി20 മത്സരം നടക്കുക. 13ന്‌ പൂനെയിലും, 16ന്‌ ജയ്‌പൂരിലും, 19 ന്‌ മൊഹാലിയിലും വെച്ചാണ്‌ ഏകദിനങ്ങള്‍. മുതിര്‍ന്ന താരങ്ങളായ സെവാഗ്‌,ഗംഭീര്‍, സഹീര്‍ഖാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ടീം: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ , ഭുവനേശ്വര്‍ കുമാര്‍ , ഇഷാന്ത് ശര്‍മ, വിനയ് കുമാര്‍ , അമിത് മിശ്ര, അമ്പാട്ടി റായിഡു, മുഹമ്മദ് ഷാമി, ജയദേവ് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (23 minutes ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (29 minutes ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (36 minutes ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (45 minutes ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (56 minutes ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (1 hour ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (1 hour ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (1 hour ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (2 hours ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (3 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (3 hours ago)

Malayali Vartha Recommends