Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.സി.സി.ഐ. വീണ്ടും 'നോ' പറഞ്ഞു , ശ്രീശാന്തിന്റെ വഴിയടഞ്ഞു

20 JANUARY 2016 05:49 AM IST
മലയാളി വാര്‍ത്ത.

രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന എസ്. ശ്രീശാന്തിന്റെ മോഹങ്ങളും കേരളത്തിന്റെ പ്രതീക്ഷയും അവസാനിക്കുന്നു. ഒത്തുകളിയുടെ പേരില്‍ ആജീവനാന്ത വിലക്കു നേരിടുന്ന കളിക്കാരുടെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് ബി.സി.സി.ഐ. ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.
ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള ശ്രീശാന്തിന്റെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടു ശക്തമായ സമ്മര്‍ദം പലപ്പോഴും ഉണ്ടായെങ്കിലും ബി.സി.സി.ഐ അതൊന്നും ചെവിക്കൊളളാന്‍ തയാറായിരുന്നില്ല. പതിവിനു വിപരീതമായി ഇത്തവണ കാര്യക്രമം വിട്ട് ശ്രീശാന്തിന്റെ കാര്യം ചര്‍ച്ചചെയ്ാന്‍ ബി.സി.സി.ഐ യോഗം തയാറായതായാണ് റിപ്പോര്‍ട്ട്. പക്ഷേ, അഭിഭാഷകന്‍ കൂടിയായ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അച്ചടക്ക നടപടിയില്‍ ഉറച്ചുനിന്നതോടെ തിരിച്ചുവരവു സാധ്യതയ്ക്കു കനത്ത പ്രഹരമേറ്റു.
ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ഓഫ് സ്പിന്നര്‍ അജിത് ചാന്ദിലയ്ക്ക് കഴിഞ്ഞദിവസം ബി.സി.സി.ഐ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് വിധിക്കുകയുണ്ടായി. കേസില്‍ ചാന്ദിലയ്‌ക്കൊപ്പം അറസ്റ്റിലായ ശ്രീശാന്തിനേയും അങ്കിത് ചവാനേയും രണ്ടുവര്‍ഷം മുമ്പേ ബി.സി.സി.ഐ വിലക്കിയിരുന്നു. പിന്നീട് ഡല്‍ഹി കോടതി ഇവരെ കുറ്റവിമുക്തരാക്കിയെങ്കിലും ബി.സി.സി.ഐയുടെ വിലക്കു തുടര്‍ന്നു.
ബോര്‍ഡ് സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ ഒത്തുകളി നടന്നതായി കണ്ടെത്തിയതാണ് കളിക്കാര്‍ക്കു തിരിച്ചടിയായത്. ബോര്‍ഡിന്റെ സുതാര്യത ഇല്ലാത്ത അന്വേഷണം സംബന്ധിച്ച് കടുത്ത ആക്ഷേപങ്ങള്‍ ഉണ്ടായി. എന്നാല്‍ ചാന്ദിലയ്‌ക്കെതിരായ നടപടി ബി.സി.സി.ഐ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതായി.
ക്ലീന്‍ ക്രിക്കറ്റ് എന്ന സന്ദേശവുമായി മികച്ച ഇമേജ് സൃഷ്ടിച്ചു മുന്നോട്ടുപോകാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ചാന്ദിലയ്‌ക്കെതിരേ നടപടി പ്രഖ്യാപിച്ചശേഷം നടന്ന ഒരു ചടങ്ങില്‍ ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. തെറ്റുകള്‍ക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ബി.സി.സി.ഐയില്‍ ശുദ്ധീകരണം ആവശ്യപ്പെട്ടുള്ള ലോധ കമ്മിഷന്‍ റിപ്പോര്‍ട്ടും ക്രിക്കറ്റ് അധികാരികളെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ ശ്രീയ്ക്കു മുന്നില്‍ വാതിലുകള്‍ തുറക്കാനുള്ള സാധ്യതയാണു മങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends