Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയം....അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിന് ജയം

06 JUNE 2024 04:45 AM IST
മലയാളി വാര്‍ത്ത

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയം.... അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
37 പന്തില്‍ മൂന്ന് സിക്‌സും നാലു ഫോറുമുള്‍പ്പെടെ 52 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയും 26 പന്തില്‍ പുറത്താകാതെ 36 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് കളംവിടുകയായിരുന്നു. രോഹിതിനൊപ്പം ഓപണ്‍ ചെയ്ത സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും (1) സൂര്യകുമാര്‍ യാദവും (2) ആണ് പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 26 റണ്‍സെടുത്ത ഗാരെത് ഡെലാനിയാണ് ടോപ് സ്‌കോറര്‍.അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങിനെ (2) പുറത്താക്കി അര്‍ഷ്ദീപാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അതേ ഓവറില്‍ തന്നെ ഓപണര്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെയും (5) മടക്കിയയച്ച് അര്‍ഷ്ദീപ് അയര്‍ലന്‍ഡിനെ പ്രതിരോധത്തിലാക്കുകയായിരുന്നു

ലോര്‍ക്കന്‍ ടക്കറിനൊപ്പം ക്രീസില്‍ കരുതലോടെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ഹാരി ടെക്ടറിനെ (4) പുറത്താക്കി ജസ്പ്രീത് ബുംറയും ആക്രമണത്തിനെത്തിയതോടെ അയര്‍ലന്‍ഡിന്റെ നില പരുങ്ങലിലായി. 10 റണ്‍സെടുത്ത ടക്കറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. എട്ടു പന്തില്‍ 12 റണ്‍സെടുത്ത് കര്‍ട്ടിസ് കാംഫറും പാണ്ഡ്യയുടെ പന്തില്‍ വീണു. ജോര്‍ജ്ജ് ഡോക്രെലിനെ (3) വീഴ്ത്തി മുഹമ്മദ് സിറാജും വിക്കറ്റ് വേട്ടക്കാരൊപ്പം ചേര്‍ന്നു. മാര്‍ക്ക് അഡയറിനെ (3) ദുബെയുടെ കൈകളിലെത്തിച്ച് ഹാര്‍ദിക് മൂന്നാം വിക്കറ്റും തികച്ചു. അക്‌സര്‍ പട്ടേല്‍ ബാരി മക്കാര്‍ത്തിയെ റണ്‍സൊന്നും എടുക്കാതെ പറഞ്ഞയക്കുമ്പോള്‍ അയര്‍ലന്‍ഡ് സ്‌കോര്‍ 11.2 ഓവറില്‍ എട്ടുവിക്കറ്റിന് 50 റണ്‍സ് മാത്രമാണ്.

ഗാരെത് ഡെലാനിയും ജോഷ്വ ലിറ്റിലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 14 റണ്‍സെടുത്ത ജോഷ്വ ലിറ്റില്‍ ബുംറക്ക് വിക്കറ്റ് നല്‍കി മടങ്ങി. 14 പന്തില്‍ രണ്ടും സിക്‌സും രണ്ടു ഫോറും നേടിയ ഡെലാനി റണ്ണൗട്ടായി. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (14 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (28 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (36 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (56 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 hours ago)

Malayali Vartha Recommends