Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

കാഴ്ച പരിമിതരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്

25 JANUARY 2016 04:10 AM IST
മലയാളി വാര്‍ത്ത.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താനെ 45 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കാഴ്ച പരിമിതരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യന്‍മാരായത്.
2012 ലെ പ്രഥമ ബ്ലൈന്‍ഡ് ട്വന്റി 20 ലോകകപ്പിലും 2014 ലെ ബ്ലൈന്‍ഡ് ലോകകപ്പിലും ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കീരീടനേട്ടം ആഘോഷിച്ചത്.
സ്‌കോര്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 208,
പാകിസ്താന്‍ 18.2 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്ത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ വെങ്കിടേഷും (36) ദീപക് മാലിക്കും (40) ഗംഭീര തുടക്കം നല്‍കി. പ്രകാശ് ജെറമിയ റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും മധ്യനിരയില്‍ കേതന്‍ പട്ടേലും (34) അനില്‍ ഗരിയയും (25) കരുതലോടെ ബാറ്റു വീശി.
അവസാന ഓവറുകളില്‍ ക്യാപ്ടന്‍ അജയ് റെഡ്ഡിയുടെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ പൊരുതാനുള്ള സ്‌കോറിലത്തെി. 16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 34 റണ്‍സോടെ അജയ് റെഡ്ഡിയും എട്ട് റണ്‍സുമായി ഇഖ്ബാല്‍ ജാഫറും പുറത്താവാതെ നിന്നു. പാകിസ്താന് വേണ്ടി ഹറൂണ്‍ ഖാനും സജിദ് നവാസും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപണര്‍ ഹറൂണ്‍ ഖാനെ അജയ് റെഡ്ഡി സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കി. നാല് റണ്‍സെടുത്ത സാഹിദ് മുഹമ്മദ് ദീപക് മാലിക്കിന്റെ പന്തിലും പുറത്തായി.
പിന്നാലെയെത്തിയ പലരും പെട്ടെന്ന് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അമീര്‍ ഇഷ്ഫാഖ് (38) ഇന്ത്യന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ടു. 18 റണ്‍സോടെ അയ്യാസും വീണതോടെ കളി ഇന്ത്യയുടെ വരുതിയിലായി.
ആറിന് 80 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ വാലറ്റത്ത് അനീസ് ജാവേദും ഇസ്രാര്‍ ഹസനും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ പാക് സ്‌കോര്‍ പതുക്കെ കുതിച്ചു. പതിനഞ്ചാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 138 റണ്‍സിലത്തെി നില്‍ക്കെ ഇസ്രാറും 18ാം ഓവറില്‍ അനീസും റണ്ണൗട്ടായതോടെ പാക് പ്രതീക്ഷകള്‍ അസ്തമിച്ചു. അനീസ് 33 പന്തില്‍ 43 റണ്‍സും ഇസ്രാര്‍ 18 പന്തില്‍ 28 റണ്‍സും നേടി.
ഇന്ത്യക്കുവേണ്ടി ദീപക് മാലിക് രണ്ട് വിക്കറ്റ് നേടി. അജയ് റെഡ്ഡി, അനില്‍ ഗരിയ, അമോല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ദീപക് മാലികാണ് മാന്‍ ഓഫ് ദി മാച്ച്.
വിജയികള്‍ക്ക് കെ. ബാബു എം.എല്‍.എ., ബെന്നി ബെഹനാന്‍ എം.എല്‍.എ, ക്രിക്കറ്റ് താരം സയിദ് കിര്‍മാനി എന്നിവര്‍ ട്രോഫിയും ക്യാഷ്‌െ്രെപസും സമ്മാനിച്ചു.
കിരീടമണിഞ്ഞ ഇന്ത്യന്‍ ടീമിന് മൂന്ന് ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പായ പാകിസ്താന് രണ്ട് ലക്ഷം രൂപയുടെ ചെക്കും കൈമാറി.
ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ക്യാഷ്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ക്ക് 10,000 രൂപ വീതം പാരിതോഷികം നല്‍കും.
ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈഌഡ് ഇന്‍ ഇന്ത്യ പ്രസിഡന്റ് എസ്. നാഗേഷ്, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബൈഌഡ് ഇന്‍ കേരള സെക്രട്ടറി രജനീഷ് ഹൈന്‍ട്രി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍, ലേ മെറിഡീയന്‍ എം.ഡി, ബംഗഌദേശ്, നേപ്പാള്‍, ശ്രീലങ്ക ടീമംഗങ്ങള്‍, ഒഫീഷ്യല്‍സ്, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ സമാനപന ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (8 minutes ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (12 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (30 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (41 minutes ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (1 hour ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (1 hour ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (2 hours ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (2 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (3 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends