വരുണ്‍ ആരോണ്‍ വിവാഹിതനായി അതും കോടതിയില്‍ വച്ച്
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വീണ്ടും വിവാഹവാര്‍ത്ത. ഇന്ത്യന്‍ പേസ് ബൗളര്‍ വരുണ്‍ ആരോണ്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും സഹപാഠിയുമായ രാഗിണിയാണ് വധു. ജാര്‍ഖണ്ഡിലെ ജംഷ്ധ്പൂര് കോടതിയില്‍ വെച്ചായിരുന്നു വിവാഹം.
ലയോല സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വരുണ്‍ ആരോണും രാഗിണിയും അടുത്ത സുഹൃത്തുകള്‍ക്കൊപ്പമാണ് കോടതിയിലെത്തി വിവാഹത്തിന്റെ നിയമ നടപടികല്‍ പൂര്‍ത്തിയാക്കിയത്. വ്യാഴായിച്ച ക്രിസ്ത്യന്‍ ആചാര പ്രകരം വീണ്ടും വിവാഹിതരാകും.
ജാര്‍ഖണ്ഡ് രഞ്ജി ടീമിന്റെ ക്യാപ്റ്റനായ വരുണ്‍ ആരോണ്‍ കഴിഞ്ഞ ദിവസം നടന്ന മുംബൈക്കെതിരായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഈ 26കാരന് വീഴ്ത്തിയത്.
സമീപകാലത്തായി ഇന്ത്യന്‍ ടീമിലെത്തിയ ഏറ്റവും വേഗം കൂടിയ ബൗളര്‍മാരില്‍ ഒരാളാണ് വരുണ്‍ ആരോണ്‍. അടുത്തിടെ ആരോണ്‍ നയിച്ച ടീമില്‍ വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ എം എസ് ധോണിയും ഇറങ്ങിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൂട്ടത്തോടെ വിവാഹത്തിന്റെ ക്രീസിലെത്തുന്ന കാലമാണിത്. 2015 അവസാനത്തോടെയാണ് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളായ ഹര്‍ഭജനും രോഹിത് ശര്‍മയും വിവാഹിതരായത്. ബോളിവുഡ് താരം ഗീത ബസ്രയായിരുന്നു ഭാജിയുടെ വധു. സ്പോര്‍ട്സ് മാനേജരായ റിതിക സജ്ദേശ് ആണ് രോഹിതിന്റെ വധു. യുവരാജ് സിംഗും ഹസല്‍ കീച്ചുമായുള്ള വിവാഹം അടുത്ത് തന്നെ നടക്കാനിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha