അനുഷ്കയും കോഹ്ലിയും വേര്‍പിരിയുന്നു
ബോളിവുഡ് ക്രിക്കറ്റ് പ്രണയ ജോഡികളായ അനുഷ്കയും കോഹ്ലിയും വേര്‍പിരിയുന്നു. ഇരുവരും ഇക്കൊല്ലം വിവാഹിതരാവാന്‍ പോവുകയാണ് എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അനുഷ്കയ്ക്ക് ഉടനൊരു വിവാഹത്തിന് താല്പര്യമില്ലെന്നാണ് അറിയുന്നത്. 2017 വരെ കാത്തിരിക്കാന്‍ അനുഷ്ക കോഹ്ലിയോട് ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഒരു നടി എന്നതിലുപരി ഒരു സംവിധായിക എന്ന നിലയിലേക്ക് എത്തണം എന്നാണ് അനുഷ്കയുടെ ആഗ്രഹം. എന്നാല്‍ കോഹ്ലി ഇതിന് അനുകൂലമായ മറുപടി അല്ല നല്‍കിയതെന്നും അതുകൊണ്ടാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചതെന്നുമാണ് വാര്‍ത്തകള്‍.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇവരുടേത്. കോഹ്ലിയുള്‍പ്പെട്ട ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നത് അനുഷ്കയുടെ സാന്നിധ്യമായിരുന്നു. പലപ്പോഴും അനുഷ്കയുടെ സാന്നിദ്ധ്യം വിവാദങ്ങളും ളിച്ച് വരുത്തിയിട്ടുണ്ട്. അനുഷ്കയുടെ ചില സിനിമകളിലെ ചൂടന്‍ രംഗങ്ങള്‍ കോഹ്ലി അനുഷ്ക ബന്ധത്തിന് വിള്ളല്‍ വരുത്തുന്നുയെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അനുഷ്ക ക്രീസിലുണ്ടായാല്‍ കോഹ്ലിയുടെ ശ്രദ്ധ പാളിപ്പോകും പെര്‍ഫോമന്‍സ് കുറയും തുടങ്ങിയ വാര്‍ത്തകളും പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളും ഇവരുടെ പ്രണയം ഏറെ ആഘോഷിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha