ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയിലാണ് സെലക്ഷന് കമ്മിറ്റി യോഗം ചേരുക. ഓസ്ട്രേലിയക്കെതിരായ ട്വിന്റി 20 പരമ്പര തൂത്തുവാരിയ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
ഏഴാം നമ്പര്‍ ബാറ്റ്്സ്മാനായി മനീഷ് പാണ്ഡെയോ അജിങ്ക്യ റഹാനെയോ എന്നതിലാണ് സംശയമുള്ളത്. നാലു ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യക്കപ്പ് ക്രിക്കറ്റ് ഈ മാസം 24ന് ബംഗ്ലദേശില്‍ തുടങ്ങും. ഇതാദ്യമായി ഏകദിനത്തിന് പകരം ട്വിന്റി 20 മല്‍സരങ്ങളാണ് ഏഷ്യാകപ്പിനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha