ഐപിഎല്‍ താരലേലത്തില്‍ പവന് നേഗിയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത് 8.5 കോടി രൂപയ്ക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാശിയേറിയ ലേലത്തിനൊടുവില്‍ നേഗിയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത് 8.5 കോടി രൂപയ്ക്ക്. 9.5 കോടിക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയ ഓസീസ് താരം ഷെയ്ന് വാട്സന് ശേഷം ഇന്നത്തെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരമാണ് പവന് നേഗി. 30 ലക്ഷമായിരുന്നു നേഗിയുടെ അടിസ്ഥാന വില. ആഭ്യന്തര ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച താരമാണ് നേഗി.
അതേസമയം, മലയാളി താരം സഞ്ജു വി. സാംസനെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സഞ്ജുവിനെ 4.2 കോടി രൂപയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്. പുണെ ടീമും സഞ്ജുവിനായി സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും വാശിയേറിയ ലേലത്തിനൊടുവില്‍ ഡല്‍ഹി ടീം സഞ്ജുവിനെ വിളിച്ചെടുത്തു.
351 താരങ്ങളില്‍ നിന്നാണ് ടീം ഉടമകള്‍ താരങ്ങളെ ലേലം വിളിച്ചെടുക്കുന്നത്. മറ്റൊരു മലയാളി താരമായ സച്ചിന് ബേബിയെ 10 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha