ചെന്നൈ റൈനോഴ്സിനെ തകര്‍ത്ത് അമ്മ കേരള സ്ട്രൈക്കേഴ്സ്
സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സ് ഏഴു വിക്കറ്റിനു ചെന്നൈ റൈനോഴ്സിനെ തോല്‍പ്പിച്ചു. കേരളത്തിന്റെ പ്രതീക്ഷയായ മദന്‍ മോഹനെ പുറത്താക്കാന്‍ അവസാന നിമിഷം കത്തു കൊടുത്ത ചെന്നൈയ്ക്കു ഇതു നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു. കളി തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പാണ് മദന്‍ മോഹനുള്ള നിരോധനം കൊണ്ടുവന്നത്. ഈ വിജയത്തോടെ കേരളം സെമി സാധ്യത വര്‍ധിപ്പിച്ചു. എട്ടിനു 156 എന്ന സ്കോറില്‍ ഇന്നിങ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഒന്‍പതു റണ്‍സു വീതമെടുത്ത പ്രദീപ് പിള്ളയെയും പ്രജോദ് കലാഭവനെയുമാണു നഷ്ടമായത്. തുടര്‍ന്നെത്തിയ അര്ജുന് നന്ദകുമാര്‍ 16 പന്തില്‍ നിന്നു 24 റണ്‍സെടുത്തു പുറത്തായി. തുടര്‍ന്നായിരുന്നു വിവേക് അരുണ്‍ ബെന്നിയുടെയും വിവേക് ഗോപന്റെയും അരങ്ങു തകര്‍ക്കല്‍. 22 പന്തില്‍ നിന്നു 27 റണ്‍സെടുത്ത വിവേകും 33ല്‍ പന്തില്‍ നിന്നു 68 റണ്‍സെടുത്ത അരുണ്ബെന്നിയും ചെന്നൈയുടെ കളി അവസാനിപ്പിച്ചു. ഇതോടെ ചെന്നൈ പുറത്താകുകയും ചെയ്തു. അഞ്ചു ഫോറും നാലു സിക്സും ഉള്‍പ്പെട്ടതാണ് അരുണിന്റെ 68 റണ്‍സ്. സ്കോര്‍: ചെന്നൈ എട്ടിനു 156. കേരള സ്െ്രെടക്കേഴ്സ്: മൂന്നിനു 159.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha