ബ്രണ്ടന്‍ മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്
ന്യൂസ്ലന്ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മക്കല്ലം 54 പന്തില്‍ നൂറു തികച്ചു. 16 ബൗണ്ടറിയും നാല് സിക്സറും അടങ്ങുന്നതാണ് മക്കല്ലത്തിന്റെ പന്ത്രണ്ടാം ടെസ്റ്റ് സെഞ്ചുറി.
1986ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്സ് ഇംഗ്ലണ്ടിനെതിരെ നേടിയ 56 പന്തിലെ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് മക്കല്ലം തിരുത്തിയത്. 2014ല്‍ പാക്കിസ്ഥാന്റെ മിസ്ബാഹ് ഉള്‍ഹഖും 56 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോര്‍ഡും മക്കല്ലം സ്വന്തമാക്കി.
ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിന്റെ പേരിലെ 100 സിക്സറുകളുടെ റെക്കോര്‍ഡാണ് മക്കല്ലം മറികടന്നത്. ഈ മല്‍സരത്തോടെ ബ്രണ്ടന്‍ മക്കല്ലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha