Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

വിജയാഘോഷം എത്തിച്ചത്... ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ടീമിലില്ലാതിരുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലും ഫൈനല്‍ ദിനത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു

11 MARCH 2025 10:05 AM IST
മലയാളി വാര്‍ത്ത

ന്യൂസിലാന്‍ഡിനെ തകര്‍ത്തുകൊണ്ട് ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന്റെ ആവേശത്തിലാണ് രാജ്യം. അര്‍ധസെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയ രോഹിത് ശര്‍മ്മയും 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരും രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമെല്ലാം ഫൈനലില്‍ തിളങ്ങിയ താരങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ടീമിലില്ലാതിരുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്ററും ഫൈനല്‍ ദിനത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു-യുസ്‌വേന്ദ്ര ചാഹല്‍.

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നേരില്‍ക്കാണാന്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ദുബായിലെത്തിയിരുന്നു. ചഹലിനൊപ്പം ഒരു യുവതിയും കളി കാണാനുണ്ടായിരുന്നത് പ്രേക്ഷകര്‍ കൗതുകപൂര്‍വം ശ്രദ്ധിച്ചു. അലിഗഢില്‍നിന്നുള്ള യുട്യൂബറും റേഡിയോ ജോക്കിയുമായ മഹ്വാഷ് ആയിരുന്നു അതെന്ന് പിന്നീട് വ്യക്തമായി. മഹ്വാഷ് തന്നെ ഇരുവരുമൊന്നിച്ചുള്ള ചിത്രവും വീഡിയോയും സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇരുവരും ചിരിക്കുന്നതും ഇന്ത്യയുടെ വിജയമാഘോഷിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചഹലിനെയും മഹ്വാഷിനെയും കുറിച്ച് നേരത്തെയും അഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ലഞ്ച് കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങള്‍ മഹ്വാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയായിരുന്നു ഇത്. ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന തരത്തിലും കഥകള്‍ പിറന്നു. മോഡലും നര്‍ത്തകിയുമായ ധനശ്രീ വര്‍മയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചഹലിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതെന്നതിനാല്‍ കിംവദന്തികള്‍ക്ക് കുറവില്ല.

ഇരുവരെയും ദുബായില്‍ ഒരുമിച്ചു കണ്ടതിനു പിന്നാലെ സാമൂഹിക മാധ്യമ സ്റ്റോറിയുമായെത്തിയിരിക്കുകയാണ് ധനശ്രീ വര്‍മ. 'സ്ത്രീകളെ കുറ്റപ്പെടുത്തുക എന്നത് എപ്പോഴും ഒരു ഫാഷനാണ്' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. സാന്ദര്‍ഭികമായി വന്ന പോസ്റ്റ് ഉടന്‍തന്നെ വൈറലായി. ചഹലിനും ആര്‍.ജെ. മഹ്വാഷിനുമുള്ള മറുപടിയാണ് ഇതെന്ന തരത്തിലാണ് പലരും വ്യാഖ്യാനിക്കുന്നത്.

ചഹലും മഹ്വാഷും തമ്മില്‍ ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം കഴിഞ്ഞ ജനുവരിയില്‍ പുറത്തുവന്നിരുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്ന് അന്ന് ഊഹാപോഹങ്ങളുണ്ടായി. എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നറിയിച്ച് മഹ്വാഷ് തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇരുവരുമൊന്നിച്ചുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്.

കോവിഡ് കാലത്ത് നൃത്തം പഠിക്കാനായി ധനശ്രീ വര്‍മയുടെ സമീപത്തെത്തിയതായിരുന്നു യുസ്വേന്ദ്ര ചഹല്‍. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും 2020-ല്‍ വിവാഹിതരാവുകയും ചെയ്തു. നാലുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലാണെന്നാണ് പുറത്തുവരുന്ന വിവരം.

പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയയായ ആര്‍.ജെ. മഹ്വാഷിന്റെ യഥാര്‍ഥ പേര് മഹ്വാഷ് അമു എന്നാണ്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്വാഷ്, റേഡിയോ മിര്‍ച്ചി 98.3 എഫ്.എമ്മിലെ ആര്‍.ജെയാണ്.

കാഴ്ചക്കാര്‍ക്ക് സ്വന്തം ജീവിതവുമായി സാമ്യം തോന്നുന്ന തരത്തിലുള്ള വീഡിയോകളാണ് മഹ്വാഷ് യൂട്യൂബില്‍ പോസ്റ്റ് ചെയ്യാറ്. ഒപ്പം സ്ത്രീകളെ സ്വയം ശാക്തീകരിക്കാന്‍ പ്രേരിപ്പിക്കുന്ന തരം വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയാ കണ്ടന്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ബിഗ് ബോസ് 14-ാം എഡിഷനിലേക്കും ബോളിവുഡിലേക്കുമെല്ലാം ലഭിച്ച ക്ഷണം മഹ്വാഷ് നിരസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചാഹലിനേയും മഹ്വാഷിനേയും കുറിച്ച് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ലഞ്ച് കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങള്‍ മെഹ്‌വാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന കിംവദന്തികള്‍ പരന്നത്. ഇതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ദിനത്തില്‍ ദുബായിലെ സ്റ്റേഡിയത്തില്‍ ഇരുവരും ഒരുമിച്ചു. മഹ്വാഷ് ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റയില്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. ചാഹല്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ഒരുമിച്ചുള്ള സാന്നിധ്യം സാമൂഹിക മാധ്യമങ്ങളില്‍ കൂടതല്‍ ചര്‍ച്ചകള്‍ക്കിടയാക്കിയത്.

2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2023 ജനുവരിയില്‍ തന്റെ അവസാന ഏകദിനവും അതേ വര്‍ഷം ഓഗസ്റ്റില്‍ അവസാന ടി20യും കളിച്ച അദ്ദേഹം നിലവില്‍ ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഐപിഎല്ലില്‍ അദ്ദേഹം പ്രകടനം തുടരുന്നു. നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ധനശ്രീ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (17 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (18 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (26 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (44 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends