Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യാകപ്പ് ട്വന്റി20യില്‍ ലങ്കയെ തകര്‍ത്ത് ബംഗ്‌ളാദേശ്

29 FEBRUARY 2016 10:20 PM IST
മലയാളി വാര്‍ത്ത.

ബംഗ്‌ളാദേശ് ഏഷ്യാ കപ്പ് ട്വന്റി20യില്‍ രണ്ടാം ജയം സ്വന്തമാക്കി. ബാറ്റിങ്ങില്‍ സബ്ബിര്‍ റഹ്മാന്‍ നടത്തിയ പോരാട്ടവും ബൗളര്‍മാരുടെ കൂട്ടായ പരിശ്രമവും ചേര്‍ന്നപ്പോള്‍ ലങ്കയെ 23 റണ്‍സിനാണ് ബംഗ്‌ളാദേശ് തോല്‍പ്പിച്ചത്. മുന്‍നിര നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെപോയതാണ് ലങ്കയുടെ വീഴ്ചക്ക് കാരണമായത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്‌ളാദേശ് ഉയര്‍ത്തിയ 148 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 20 ഓവറില്‍ എട്ടിന് 124ല്‍ ഒതുങ്ങി. സബ്ബിര്‍ റഹ്മാന്‍ (80) കളിയിലെ താരമായി

ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്നനിലയില്‍ നിന്നായിരുന്നു ലങ്കയുടെ വീഴ്ച. 37 റണ്‍സുമായി ദിനേശ് ചണ്ഡിമല്‍ ടോപ് സ്‌കോററായി. ഷെഹന്‍ ജയസൂര്യ 26 റണ്‍സെടുത്തു.
വെറ്ററന്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷനും ലസിത് മലിംഗയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ എയ്ഞ്ചലോ മാത്യൂസും 12 വീതം റണ്‍സെടുത്ത് പുറത്തായി. ദസുന്‍ ഷനാക 14 റണ്‍സെടുത്തെങ്കിലും ലങ്കന്‍ തോല്‍വിയെ തടയാനായില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരുടെ തുടക്കം വമ്പന്‍ തകര്‍ച്ചയോടെയായിരുന്നു. ബോര്‍ഡില്‍ റണ്‍സ് എത്തുന്നതിനുമുമ്പ് രണ്ടാം പന്തില്‍ ഓപണര്‍ മുഹമ്മദ് മിഥുന്‍ തിരിച്ചുകയറിയ ആഘാതം തീരുംമുമ്പ് രണ്ടാം ഓവറില്‍ അടുത്ത ഓപണര്‍ സൗമ്യ സര്‍ക്കാറും പൂജ്യനായി മടങ്ങി. മൂന്നാമനായത്തെിയ സബ്ബിര്‍ റഹ്മാന്‍ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമം നടത്തവേ മുശ്ഫികുര്‍ റഹീം (4) റണ്ണൗട്ടായി. 26ന് മൂന്ന് എന്നനിലയില്‍ പതറിയ ബംഗ്‌ളാദേശിനെ തുടര്‍ന്ന് സബ്ബിര്‍ഷാകിബ് അല്‍ ഹസന്‍ സഖ്യമാണ് രക്ഷിച്ചത്. 

82 റണ്‍സിന്റെ ഈ കൂട്ടുകെട്ട് സ്‌കോര്‍ 100 കടത്തി. തകര്‍പ്പനടികളുമായി കളം നിറഞ്ഞ സബ്ബിറിന് ഒത്ത കൂട്ടാളിയായി ഷാകിബ്. 54 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും പറത്തി 80 റണ്‍സെടുത്ത സബ്ബിറാണ് ആദ്യം തിരിച്ചുപോയത്. മത്സരത്തില്‍ ചമീര നേടുന്ന ആദ്യ വിക്കറ്റായി താരം ജയസൂര്യയുടെ കൈയിലൊടുങ്ങി. പിന്നാലെ, 34 പന്തില്‍ 32 റണ്‍സുമായി ഷാകിബ് ചമീരയുടെ രണ്ടാം ഇരയായി. തുടര്‍ന്ന് മഹ്മൂദുല്ലയുടെ ഇടപെടലാണ് ബംഗ്‌ളാ സ്‌കോര്‍ 147ല്‍ എത്തിച്ചത്. 12 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും പറത്തി 23 റണ്‍സുമായി മഹ്മൂദുല്ല പുറത്താകാതെ നിന്നപ്പോള്‍ നൂറുല്‍ ഹസന്‍ (2) ചമീരക്ക് മൂന്നാം വിക്കറ്റ് സമ്മാനിക്കുകയും ക്യാപ്റ്റന്‍ മശ്‌റഫെ മൊര്‍തസ (2) റണ്ണൗട്ടാവുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends