Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ഏഷ്യാ കപ്പ് ഇന്ത്യക്ക് : എട്ടു വിക്കറ്റ് ജയം

07 MARCH 2016 11:28 PM IST
മലയാളി വാര്‍ത്ത.

സ്വന്തം മണ്ണില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം സ്വന്തമാക്കാനിറങ്ങിയ ബംഗ്ലാദേശ് മുട്ടുമടക്കി. എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി.
മിര്‍പ്പൂരിലെ ഷേര്‍- ഇ-ബംഗ്ലാ സ്‌റ്റേഡിയത്തില്‍ മഴയെത്തുടര്‍ന്ന് 15 ഓവറാക്കി ചുരുക്കിയ ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു പന്ത് ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
44 പന്തില്‍ 60 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ധവാനു പുറമേ 48 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവച്ചു. ആറു പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ നായകന്‍ മഹേന്ദ്ര സിങ് ധോണി സിക്‌സര്‍ പായിച്ചാണ് വിജയറണ്‍ കുറിച്ചത്.
നേരത്തെ കനത്ത മഴയും കാറ്റും മൂലം 15 ഓവര്‍ വീതമാക്കി കുറച്ച മത്സരം രണ്ടു മണിക്കൂര്‍ താമസിച്ച് രാത്രി 9.30-നാണു തുടങ്ങാന്‍ കഴിഞ്ഞത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ബംഗ്ലാദേശിനെ ബാറ്റിങ്ങിനു വിട്ടു. തമീം ഇഖ്ബാലും (13) സൗമ്യ സര്‍ക്കാരും (ഒന്‍പത് പന്തില്‍ 14) ചേര്‍ന്ന് ബംഗ്ലാ സ്‌കോര്‍ നാല് ഓവറില്‍ 27-ലെത്തിച്ചു.
സൗമ്യ സര്‍ക്കാരിനെ ആശിഷ് നെഹ്‌റയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ പിടികൂടിയതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നാലെ ജസ്പ്രീത് ബുംറ തമീമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഷക്കീബ് അല്‍ ഹസനും (16 പന്തില്‍ 21) സാബിര്‍ റഹ്മാനും (29 പന്തില്‍ പുറത്താകാതെ 32) ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തു.
ഹാര്‍ദിക് പാണ്ഡ്യയും ആശിഷ് നെഹ്‌റയുമാണ് കൂടുതല്‍ തല്ലുവാങ്ങിയത്. പാണ്ഡ്യ മൂന്ന് ഓവറില്‍ 35 റണ്ണും നെഹ്‌റ മൂന്ന് ഓവറില്‍ 33 റണ്ണും വിട്ടുകൊടുത്തു. ഷക്കീബിനെ ബുംറയുടെ കൈയിലെത്തിച്ച് ആര്‍. അശ്വിനാണ് ഇന്ത്യയെ മത്സരത്തിലേക്കു മടക്കിയത്. പിന്നാലെ വന്ന മുഷ്ഫികര്‍ റഹിം നാല് റണ്ണെടുത്ത് റണ്ണൗട്ടായി.
നായകന്‍ മഷ്‌റാഫെ മുര്‍ത്താസയെ നേരിട്ട ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചു. തുടര്‍ന്നു ക്രീസിലെത്തിയ മഹ്മദുള്ളയും സാബിറും വീണ്ടും അടിച്ചു തകര്‍ത്തു.
മഹ്മദുള്ള 13 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 33 റണ്ണുമായി പുറത്താകാതെനിന്നു. ഇന്ത്യക്കു വേണ്ടി ആര്‍. അശ്വിന്‍, നെഹ്‌റ, ബുംറ, ജഡേജ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (12 minutes ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (44 minutes ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (57 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (1 hour ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (1 hour ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (2 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (8 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (9 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (9 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (9 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends