ധോണിയുടെ വീടിന് നേരെ കല്ലേറ്
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിന് നേരെ കല്ലേറ്. വീട് അക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച ഇന്ത്യ- ഓസ്ട്രേലിയ ഏകദിനം നടക്കുന്നതിനിടയിലാണ് കല്ലേറുണ്ടായത്. എന്നാല്‍ കളിയുമായി ഈ സംഭവത്തിന് ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ധോണിയുടെ ബന്ധുക്കള്‍ പറഞ്ഞു.
സംഭവ സമയം ഇന്ത്യ-ഓസ്ട്രേലിയ നാലാം ഏകദിന മത്സരം കാണാന്‍ റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലായിരുന്നു ധോണിയുടെ കുടുംബം.കല്ലെറിഞ്ഞത് ആരെന്നാറിയാന് സിസിടിവി ദൃശ്യങ്ങള്‍ പരിശേധിക്കുന്നുണ്ട്. അഞ്ചാം തവണയാണ് ധോണിയുടെ വീടിനു നേരെ കല്ലേറ് ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha