പൂനെ വാരിയേഴ്സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കി
ഐ.പി.എല്ലില്‍ നിന്ന് പൂനെ വാരിയേഴ്സിനെ പുറത്താക്കി. ഫ്രൈഞ്ചൈസി ഫീസ് നല്‍കാത്തതിന്റെ പേരിലാണ് നടപടി. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ കൂടി പങ്കെടുത്ത ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് പൂനെ വാരിയേഴ്സ്.
1702 കോടി രൂപയ്ക്കാണ് 2010 ല്‍ സഹാറ ഗ്രൂപ്പ് ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ ഏഴു ടീമുകള്‍ മാത്രമായിരിക്കും അവശേഷിക്കുക. നേരത്തെ കേരളത്തിന്റെ ടീമായ കൊച്ചി ടസ്കേഴ്സിനെയും ഇതേ കാരണത്താല്‍ പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha