Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രം കുറിച്ചു, പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ, ഇന്ത്യ 15.5 ഓവറില്‍ നാലിന് 119 റണ്‍സ്

19 MARCH 2016 02:04 PM IST
മലയാളി വാര്‍ത്ത.

മഴമൂലം 18 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയം ആറു വിക്കറ്റിന്. 119 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങി 23 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ (37 പന്തില്‍ 55) സെഞ്ചുറിയോളം പോന്നൊരു അര്‍ധസെഞ്ചുറി. സമ്മര്‍ദ്ദഘട്ടത്തില്‍ യുവരാജ് സിങ്ങുമൊത്ത് (23 പന്തില്‍ 24) കോഹ്‌ലി കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ഇതോടെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. പാക്കിസ്ഥാനും രണ്ടു പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് കളികളും വിജയിച്ച് ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 18 ഓവറില്‍ അഞ്ചിന് 118. ഇന്ത്യ 15.5 ഓവറില്‍ നാലിന് 119.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 18 ഓവറില്‍ അഞ്ചു വിക്കറ്റിന് 118 റണ്‍സെടുത്തു. 16 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 26 റണ്‍സെടുത്ത ശുഐബ് മാലിക്കാണ് പാക്കിസ്ഥാന്റെ ടോപ്‌സ്‌കോറര്‍. നാലാം വിക്കറ്റില്‍ ഉമര്‍ അക്മലിനൊപ്പം മാലിക്ക് കൂട്ടിച്ചേര്‍ത്ത 41 റണ്‍സാണ് പാക്കിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. ഇന്ത്യയ്ക്കായി നെഹ്‌റ, ബുംമ്ര, ജഡേജ, പാണ്ഡ്യ, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മഴമൂലം വൈകിത്തുടങ്ങിയ മല്‍സരത്തില്‍ ഇന്ത്യ ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴപെയ്ത് കുതിര്‍ന്ന പിച്ചില്‍ കരുതലോടെയായിരുന്നു പാക്കിസ്ഥാന്റെ തുടക്കം. ആദ്യ വിക്കറ്റ് നഷ്ടമായത് എട്ടാം ഓവറിലാണെങ്കിലും അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 38 റണ്‍സ് മാത്രം. 24 പന്തില്‍ 17 റണ്‍സടുത്ത ഷര്‍ജീല്‍ ഖാനെ മടക്കി സുരേഷ് റെയ്‌നയാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. അഹമ്മദ് ഷെഹ്‌സാദ് (28 പന്തില്‍ 25), ശാഹിദ് അഫ്രീദി (14 പന്തില്‍ എട്ട്), ഉമര്‍ അക്മല്‍ (16 പന്തില്‍ 22) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. സര്‍ഫ്രാസ് അഹമ്മദ് എട്ടു റണ്‍സോടെയും മുഹമ്മദ് ഹഫീസ് അഞ്ചു റണ്‍സോടെയും പുറത്താകാതെ നിന്നു.

കഴിഞ്ഞ മല്‍സരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകള്‍ക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകത. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends