Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ്

22 MARCH 2016 01:40 PM IST
മലയാളി വാര്‍ത്ത.

ട്വന്റി20 ലോകകപ്പില്‍ ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തോല്‍വി 22 റണ്‍സിന്. 25 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ ഷര്‍ജീല്‍ ഖാനാണ് പാക്കിസ്ഥാന്റെ ടോപ്‌സ്‌കോറര്‍. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ന്യൂസീലന്‍ഡിനായി അര്‍ധസെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കളിയിലെ കേമന്‍.

സ്‌കോര്‍: ന്യൂസീലന്‍ഡ്  20 ഓവറില്‍ അഞ്ചിന് 180. പാക്കിസ്ഥാന്‍  20 ഓവറില്‍ അഞ്ചിന് 158

വന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാനായി ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും അഹമ്മദ് ഷെഹ്‌സാദും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാണ്. 5.3 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 65 റണ്‍സ്. 25 പന്തില്‍ 47 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനായിരുന്നു കൂടുതല്‍ ആക്രമണകാരി. ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയ ഷര്‍ജീലിനെ മില്‍നെ പുറത്താക്കി. അഹമ്മദ് ഷെഹ്‌സാദ് (32 പന്തില്‍ 30), ഉമര്‍ അക്മല്‍ (26 പന്തില്‍ 24), ശാഹിദ് അഫ്രീദി (9 പന്തില്‍ 19), ശുഐബ് മാലിക്ക് (13 പന്തില്‍ പുറത്താകാതെ 15), സര്‍ഫ്രാസ് അഹമ്മദ് (എട്ടു പന്തില്‍ പുറത്താകാതെ 11) എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ പൊരുതി നോക്കിയെങ്കിലും കിവീസ് സ്‌കോര്‍ മറികടക്കാനായില്ല.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ അര്‍ധസെഞ്ചുറിയാണ് ന്യൂസീലന്‍ഡിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 48 പന്ത് നേരിട്ട ഗപ്റ്റില്‍ 10 ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ 80 റണ്‍സെടുത്ത് പുറത്തായി. പാക്കിസ്ഥാനായി ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി, മുഹമ്മദ് സമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നു. ക്യാപ്റ്റന്‍ വില്യംസണും ഗപ്റ്റിലും ചേര്‍ന്ന് 7.2 ഓവറില്‍ കൂട്ടിച്ചേര്‍ത്തത് 62 റണ്‍സ്. 21 പന്തില്‍ 17 റണ്‍സെടുത്ത വില്യംസണെ മുഹമ്മദ് ഇര്‍ഫാന്‍ മടക്കി. പിന്നീടെത്തിയ കോളിന്‍ മണ്‍റോ ഏഴു റണ്‍സോടെ അഫ്രീദിയ്ക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 14 പന്തില്‍ 21 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സണെയും അഫ്രീദി മടക്കി. ലൂക്ക് റോഞ്ചി ഏഴു പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. റോസ് ടെയ്‌ലര്‍ 23 പന്തില്‍ 36 റണ്‍സോടെയും ഗ്രാന്റ് എലിയട്ട് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends