Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗ്ലദേശുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് നാടകീയ വിജയം; ആവേശകരമായ പോരാട്ടത്തില്‍ ബംഗ്ലദേശിനെ ഒരു റണ്ണിന് തോല്‍പ്പിച്ച് ടീം ഇന്ത്യ സെമി പ്രതീക്ഷകള്‍ കാത്തു

23 MARCH 2016 01:50 PM IST
മലയാളി വാര്‍ത്ത.

ട്വന്റി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ബംഗ്ലദേശിനെ ഒരു റണ്ണിന് തോല്‍പ്പിച്ച് ടീം ഇന്ത്യ സെമി പ്രതീക്ഷകള്‍ കാത്തു. അവസാന പന്തുവരെ ആവേശം അലതല്ലിയ മല്‍സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ വിജയത്തിലേക്ക് 11 റണ്‍സ് വേണ്ടിയിരിക്കെ ആദ്യ മൂന്നു പന്തില്‍ തന്നെ രണ്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ ബംഗ്ലദേശ് ഒന്‍പത് റണ്‍സെടുത്തെങ്കിലും അവസാന മൂന്നു പന്തുകളിലും വിക്കറ്റുകള്‍ വീഴ്ത്തി ടീം ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

ആരാധകര്‍ ശ്വാസമടക്കി പിടിച്ചിരുന്ന് കണ്ട മല്‍സരത്തിലെ അവസാന സ്‌കോര്‍ ഇങ്ങനെ; ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 146, ബംഗ്ലദേശ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 145.
അവസാന ഓവറില്‍ ബംഗ്ലദേശിന് ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. ക്രീസില്‍ വമ്പനടികള്‍ക്ക്‌ െകല്‍പ്പുള്ള മഹ്മൂദുല്ലയും മുഷ്ഫിഖുര്‍ റഹിമും. ബോള്‍ ചെയ്യുന്നത് താരതമ്യേന പുതുമുഖമായ ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ മഹ്മൂദല്ലയുടെ വക സിംഗിള്‍. അഞ്ച് പന്തില്‍ വേണ്ടത് 10 റണ്‍സ്. രണ്ടും മൂന്നും പന്തുകള്‍ ബൗണ്ടറിയിലേക്ക്. അതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യവും ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളും ചുരുങ്ങി. എന്നാല്‍, അവസാന മൂന്നു പന്തുകളില്‍ മൂന്നു വിക്കറ്റ്. അവസാന മൂന്നു പന്തിലേക്ക് ഹാര്‍ദിക് പാണ്ഡ്യയും ടീം ഇന്ത്യയും കരുതിവച്ച അദ്ഭുതം ആരാധകര്‍ക്ക് സമ്മാനിച്ചത് എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു അത്യുജ്വല ജയം. അതും വെറും ഒരു റണ്ണിന്. ഓവര്‍ അവസാനിക്കുമ്പോള്‍ റണ്‍സിങ്ങനെ; 1, 4, 4, ണ, ണ, ണ.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. 23 പന്തില്‍ 30 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി ബംഗ്ലദേശിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ബംഗ്ലദേശ് ബോളര്‍മാര്‍ക്കു മുന്നില്‍ വിലപ്പോയില്ല. 12 പന്തില്‍ 13 റണ്‍സോടെ ധോണിയും രണ്ടു പന്തില്‍ അഞ്ചു റണ്‍സോടെ അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലദേശിനായി അല്‍ അമീന്‍ ഹുസൈനും മുസ്താഫിസുറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആറ് ഓവറില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 42 റണ്‍സ്. രോഹിത് ശര്‍മയും ധവാനും അടുത്തടുത്ത പന്തുകളില്‍ മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ രണ്ടിന് 45. 16 പന്തില്‍ 18 റണ്‍സെടുത്ത രോഹിതിനെ മുസ്താഫിസുറും 22 പന്തില്‍ 23 റണ്‍െസടുത്ത ധവാനെ ഷാക്കിബ് അല്‍ഹസനും മടക്കി.
പിന്നീടെത്തിയ റെയ്‌നയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് പതുക്കെ മുന്നോട്ട് ചലിപ്പിച്ചു. മൂന്നാം വിക്കര്‌റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 50 റണ്‍സ്. 23 പന്തില്‍ 30 റണ്‍സോടെ റെയ്‌നയും 24 പന്തില്‍ അത്രതന്നെ റണ്‍സോടെ കോഹ്‌ലിയും മടങ്ങി. ഏതാനും വന്‍ ഷോട്ടുകള്‍ പായിച്ച ഹാര്‍ദിക് പാണ്ഡ്യയെ (ഏഴു പന്തില്‍ 15) അല്‍ അമീന്‍ ഹുസൈന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ ഉജ്വല ക്യാച്ചെടുത്ത് മടക്കി. യുവരാജ് സിങ് (ആറു പന്തില്‍ മൂന്ന്), രവീന്ദ്ര ജഡേജ (എട്ടു പന്തില്‍ 12) എന്നിവരും അധികം പൊരുതാതെ കീഴടങ്ങി. ധോണി 12 പന്തില്‍ന13 റണ്‍സോടെയും അശ്വിന്‍ 2 പന്തില്‍ 5 റണ്‍സോടെയും പുറത്താകാതെ നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends