Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

ഹൃദയമിടിപ്പോടെ ആരാധകര്‍ ... ഇതിഹാസത്തിന്റെ വിടവാങ്ങല്‍ മത്സരത്തിന്‌ തുടക്കമായി, ടോസ്‌ നേടിയ വെസ്‌റ്റ്‌ ഇന്റീസ്‌ ബാറ്റ്‌ ചെയ്യുന്നു

06 NOVEMBER 2013 10:36 PM IST
മലയാളി വാര്‍ത്ത.

സച്ചിന്റെ വിടവാങ്ങല്‍ പരമ്പരക്ക്‌ തുടക്കമായി. ആദ്യ മത്സരത്തില്‍ ടോസ്‌ നേടിയ വെസ്‌റ്റിന്റീസ്‌ ബാറ്റിംഗ്‌ തെരെഞ്ഞെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത്‌ ശര്‍മയും, മൊഹമ്മദ്‌ ഷമിയും അരങ്ങേറും. മത്സരം തുടങ്ങുന്നതിന്‌ മുമ്പ്‌ നടത്തിയ പ്രസ്‌താവനയില്‍ തനിക്ക്‌ പിന്തുണ നല്‍കിയ എല്ലാ ആരാധകരോടും സച്ചിന്‍ നന്ദി പറഞ്ഞു.

സച്ചിന്റെ നൂറ്റിതൊണ്ണൂറ്റി ഒമ്പതാം മത്സരമാണിത്‌. അവസാന ടെസ്റ്റില്‍ സച്ചിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നാണ്‌ ആരാധകലോകം കാത്തിരിക്കുന്നത്‌. തന്റെ കരിയറിന്റെ അവസാന പാദത്തില്‍ പ്രായം വരുത്തിയ ബലഹീനതകള്‍ എന്തൊക്കെയാണെന്ന്‌ സച്ചിനും ബോധ്യമുണ്ട്‌. അതുകൊണ്ടു തന്നെ വലിയ സമ്മര്‍ദ്ധത്തോടെ തന്നെയായിരിക്കും സച്ചിന്‍ പാഡണിയുക.

ജീവിതം മുഴുവന്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ട വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ 24 വര്‍ഷമായി ഈ സ്വപ്നത്തിലൂടെ ജീവിക്കുകയായിരുന്നു. ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ല, കാരണം 11 വയസു മുതല്‍ ഇതു മാത്രമാണ് ഞാന്‍ ചെയ്തത്. രാജ്യത്തിനു വേണ്ടി ലോകം മുഴുവന്‍ ചുറ്റി കളിക്കാന്‍ സാധിച്ചത് വലിയ അഭിമാനമായി കാണുന്നു. ഇരുന്നൂറാം ടെസ്റ്റ് സ്വന്തം മണ്ണില്‍ കളിക്കാനും, അങ്ങനെ ഈ കരിയര്‍ പൂര്‍ത്തിയാക്കാനും ആഗ്രഹിക്കുന്നു.

ഇതു വരെ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ബിസിസിഐയോട് നന്ദി പറയുന്നു. ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ വിരമിക്കാന്‍ അനുവദിക്കുന്നതിനും നന്ദി. ഇതുവരെ കാണിച്ച ക്ഷമക്കും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കാണിച്ച മനസിനും എന്റെ കുടുംബത്തോട് നന്ദി, എല്ലാത്തിനുമുപരി എന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. അവരുടെ പ്രാര്‍ഥനയും ആശംസയും എന്നും എനിക്ക് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു- വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ബി.സി.സി.ഐയ്‌ക്ക്‌ നല്‍കിയ കത്തില്‍ സച്ചിന്‍ പറഞ്ഞുവെച്ചു.

സച്ചിന്റെ സ്വന്തം നാടായ വാങ്കടെയിലായിരിക്കും വിടവാങ്ങല്‍ മത്സരം. കൊല്‍ക്കത്തിയില്‍ ഇന്നു നടക്കുന്ന മത്സരത്തിനെത്തിയ സച്ചിന്‌ വന്‍ വരവേല്‍പ്പാണ്‌ ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഒരുക്കിയിരുന്നത്‌. സച്ചിന്റെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമ ഡ്രസിംഗ്‌ റൂമിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന്  (1 minute ago)

ഊട്ടിയിൽ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു  (10 minutes ago)

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും; എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ  (23 minutes ago)

രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (34 minutes ago)

പ്ര​സി​ഡ​ന്റ്‌​സ് ട്രോ​ഫി വ​ള്ളം​ക​ളിക്ക് ഇനി രണ്ടു നാൾ മാത്രം...  (49 minutes ago)

പ്രകടനം വിലയിരുത്താനെന്ന വ്യാജേന  (55 minutes ago)

ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി  (57 minutes ago)

സി.സി.ടിവിയുടെ പരിധിൽ  (1 hour ago)

രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

വിവാഹ ഭാഗ്യം, വാഹന യോഗം, ആരോഗ്യം: ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത  (1 hour ago)

പ്രത്യേക സെല്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി  (2 hours ago)

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു  (2 hours ago)

ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ....  (2 hours ago)

.പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും  (2 hours ago)

ഡെന്‍മാര്‍ക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി  (2 hours ago)

Malayali Vartha Recommends