Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈ ഇന്ത്യന്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് അട്ടിമറിച്ചു

14 MAY 2016 09:57 PM IST
മലയാളി വാര്‍ത്ത.

ജീവന്മരണ പോരാട്ടത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് അട്ടിമറിച്ചു. ഏഴു വിക്കറ്റിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ പതനം. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 17 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മുരളി വിജയ്(54), വൃദ്ധിമാന്‍ സാഹ(56) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. 11 കളികളില്‍ ഏഴിലും തോറ്റ പഞ്ചാബിന്റെ പ്‌ളേഓഫ് സ്വപ്നം നേരത്തെ അവസാനിച്ചിരുന്നു. നേരത്തെ, നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലുപേരെ പുറത്താക്കിയ മാര്‍കസ് സ്‌റ്റോയിനിസാണ് മുംബൈയെ തകര്‍ത്തത്. സന്ദീപ് ശര്‍മ, മോഹിത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരാളെ കൂടാരം കയറ്റി.
അപ്രതീക്ഷിതമായിരുന്നു മുംബൈയുടെ തകര്‍ച്ച. സ്‌കോര്‍ബോര്‍ഡ് 10 കടക്കും മുമ്പേ പാര്‍ഥിവ് പട്ടേലിനു പകരം ഓപണ്‍ ചെയ്യാനത്തെിയ ഉന്മുക്ത് ചന്ദ്, അമ്പാട്ടി റായുഡു എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറി. 36ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വീണത് മുംബൈക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നീട് ചെറുത്തു നിന്ന നിതീഷ് റാണ(25), ജോസ് ബട്‌ലര്‍(9) എന്നിവരും വീണതോടെ പ്രതീക്ഷ പൊള്ളാര്‍ഡില്‍ മാത്രമായി. കൃണാല്‍ പാണ്ഡ്യയെ(19) കൂട്ടുപിടിച്ച് പൊള്ളാര്‍ഡ്(27) നടത്തിയ ആക്രമണമാണ് മുംബൈയെ 100 കടത്തിയത്. 17ാം ഓവറില്‍ ഇരുവരും 100 കടത്തിയെങ്കിലും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് മുംബൈക്ക് തിരിച്ചടിയായി.

സന്ദീപ് നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മുംബൈയുടെ ഹര്‍ഭജന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.ഒന്നും നഷ്ടപ്പെടാനില്ലാതെ ഇറങ്ങിയ പഞ്ചാബ് മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു. തോല്‍വിയോടെ മുംബൈ ആറു വീതം ജയവും തോല്‍വിയുമായി പട്ടികയില്‍ അഞ്ചാമതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends