Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സച്ചിന്‌ നല്ല നമസ്‌കാരം, ഒരു ജനതയുടെ വികാരമായ ക്രിക്കറ്റ്‌ ദൈവം പടിയിറങ്ങുന്നു, വിന്‍ഡിസിനെതിരെയുള്ള വിജയം വിടവാങ്ങള്‍ മധുരമാക്കി

16 NOVEMBER 2013 12:46 AM IST
മലയാളി വാര്‍ത്ത.

ക്രിക്കറ്റ്‌ ഒരു മതമാണെങ്കില്‍ ആ മതത്തിന്റെ ആരാധ്യനായ ദൈവം ഇതാ പടിയിറങ്ങുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ആ വര്‍ത്ത എത്തിക്കഴിഞ്ഞു. അതെ സച്ചിന്‍ വിരമിച്ചു. സച്ചിന്‌ വിജയത്തോടെ വിടവാങ്ങല്‍ സമ്മാനം നല്‍കുമെന്നുള്ള വാക്ക്‌ ധോണി പാലിച്ചു.

വെസ്റ്റിന്റീസിനെതിരായ പരമ്പര സ്വന്തമാക്കി സച്ചിന്‌ രാജകീയ യാത്രയയപ്പ്‌. മുംബൈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 126 റണ്‍സിനും ജയിച്ച്‌ 2-0ന്‌ പരമ്പര സ്വന്തമാക്കി. വിന്റീസിന്റെ രണ്ടാം ഇന്നിംഗ്‌സ്‌ 187 റണ്‍സില്‍ അവസാനിച്ചു.

53 റണ്‍സോടെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ദിനേശ്‌ രാംദിന്‍ പുറത്താകാതെ നിന്നു. ശിവനാരായണ്‍ ചന്ദര്‍പോള്‍ (41), ക്രിസ്‌ ഗെയ്‌ല്‍ (35) എന്നിവരും പൊരുതിയെങ്കിലും ഉച്ചഭക്ഷണത്തിന്‌ മുന്‍പ്‌ തന്നെ വിന്‍ഡീസ്‌ തോല്‍വി സമ്മതിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ വിന്റീസിനെ തകര്‍ത്ത ഓജ-അശ്വിന്‍ സഖ്യം തന്നെയാണ്‌ രണ്ടാം ഇന്നിംഗ്‌സിലും സന്ദര്‍ശകരുടെ അന്തകരായത്‌. ഓജ അഞ്ചും, അശ്വിന്‍ നാലും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ ഓജ 10 വിക്കറ്റുകള്‍ നേടി.

ഒന്നാം ഇന്നിംഗ്‌സില്‍ വിന്റീസ്‌ ഉയര്‍ത്തിയ 182 റണ്‍സിന്‌ മറുപടിയായി ഇന്ത്യ 495 റണ്‍സെടുത്തിരുന്നു. സച്ചിന്‍ 74 റണ്‍സെടത്ത്‌ മികച്ച പ്രകടനം തന്നെയാണ്‌ അവസാന ടെസ്റ്റില്‍ കാഴ്‌ചവെച്ചത്‌. നരേന്റെ പന്തില്‍ സമിക്ക്‌ ക്യാച്ച്‌ സമ്മാനിച്ചാണ്‌ ലിറ്റില്‍ മാസ്റ്റര്‍ മടങ്ങിയത്‌. ഇന്ത്യക്കുവേണ്ടി ചേതേശ്വര്‍ പൂജാരയും, രോഹിത്‌ ശര്‍മയും സെഞ്ചുറികള്‍ നേടി. സച്ചിനെ കൂടാതെ കോഹ്‌ലിയും അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ഇനി സച്ചിന്റെ ഷോട്ടുകള്‍ ഓര്‍മ്മയില്‍ മാത്രം. ക്രിക്കറ്റിനെ ഇത്രയും ജനകീയമാക്കുന്നതില്‍ സച്ചിന്റെ ഷോട്ടുകളുടെ പങ്ക്‌ ഒട്ടും ചെറുതല്ല. സച്ചിന്‍ യുഗത്തില്‍ ജനിച്ചു വളരാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നവര്‍ ഒട്ടും ചെറുതല്ല. സച്ചിന്‍ പടിയിറങ്ങിയെങ്കിലും, മഹാപ്രതിഭകളുടെ ലോകത്ത്‌ സച്ചിന്‍ എന്നും ഒരു ആവേശം തന്നെയായിരിക്കും എന്നതിന്‌ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends