മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോഷന് ഹര്ഷാദല് ഷോദാന്‍ അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോഷന് ഹര്ഷാദല് ഷോദാന്‍ (ദീപക് ഷോദന്-87) അന്തരിച്ചു. അഹമ്മദാബാദിലെ സ്വവസതിയിലായിരുന്നു അന്ത്യം. മാസങ്ങളായി ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഇടംകൈയന്‍ ബാറ്റ്സ്മാനും ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായിരുന്നു അദ്ദേഹം. 25-ാം വയസിലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ ഷോദാന്റെ അരങ്ങേറ്റം. മൂന്നു ടെസ്റ്റുകളാണ് ഇന്ത്യക്കായി കളിച്ചത്. ഇതില്‍ 180 റണ്‍സായിരുന്നു സമ്പാദ്യം. 1952 ല്‍ ഈഡന് ഗാര്‍ഡനില്‍ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടിയിട്ടുണ്ട്. എട്ടാം നമ്പര്‍ ബാറ്റ്സ്മാനായെത്തിയ ഷോദാന്‍ 110 റണ്‍സ് നേടി. എന്നാല്‍ ഷോദന് രണ്ടു ടെസ്റ്റുകള്കൂടിയേ ഇന്ത്യക്കായി കളിക്കാന്‍ സാധിച്ചുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha