ഐ.പി.എല്‍: ഇന്ന് രണ്ടാം ക്വാളിഫയര്‍
ഒമ്പതാം സീസണ് ഐ.പി.എല്ലില്‍ ഇനി ആര് കിരീടം നേടിയാലും ഐ.പി.എല്ലില്‍ അത് ചരിത്രനേട്ടമാണ്. കാരണം, ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത മൂന്നു ടീമുകളാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ ഗുജറാത്ത് ലയണ്‍സ് പുതുമക്കാരാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചെര്‍സ് ഫൈനല്‍ പ്രവേശനം നേടിക്കഴിഞ്ഞു. ഒന്നാം ക്വളിഫയറില്‍ തോറ്റ ഗുജറാത്തിന് ഇത് ഫൈനലിലേക്കുള്ള രണ്ടാം പുതുജീവന്‍. ഗുജറാത്ത് ലയണ്‍സ് സണ്റയിസര്സ് ഹൈദരാബാദിനെ നേരിടും. രാത്രി എട്ട് മണിയ്ക്ക് ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ട്ല സ്റ്റേഡിയത്തിലാണ് മത്സരം.
എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് കളിക്കാനിറങ്ങുന്നത്. ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്തും ഹൈദരാബാദിന്റെ ബൌളിംഗ് കരുത്തും തമ്മില്‍ നടക്കുന്ന പോരാട്ടമായാണ് ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്.
വമ്പനടിക്കാരായ ബ്രെണ്ടന്‍ മക്കല്ലം, ഡ്വയിന്‍ സ്മിത്ത്, ആരോണ്‍ ഫിഞ്ച് എന്നിവരിലാണ് ഗുജറാത്തിന്റെ കരുത്ത്. മറുവശത്ത് ഭുവനേശ്വര്‍ കുമാര്‍. മുസ്തഫിസുര്‍ റഹ്മാന്. ബരീന്ദര്‍ സ്രാന്‍ എന്നിവര്‍ നയിക്കുന്ന പക്വതയാര്‍ന്ന ബൌളിംഗ് നിരയും. വേഗം കുറഞ്ഞ ഫിറോസ്ഷാ കോട്ട്ല പിച്ചില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. എന്തായാലും തീപാറും പോരാട്ടമായിരിക്കും ഇന്ന് നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha