ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോര്‍
ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് സണ്‍റൈസേഴ്സ് അടിച്ചുകൂട്ടിയത്. നായകന് ഡേവിഡ് വാര്‍ണറുടെയും യുവരാജ് സിംഗിന്റെയും ബെന്‍ കട്ടിംഗിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ നല്‍കിയത്. അവസാന മൂന്ന് ഓവറില്‍ 52 റണ്‍സാണ് കോഹ്്ലിയുടെ ടീം വഴങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സിന് വാര്‍ണറും ധവാനും (28) ചേര്‍ന്ന് 63 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നല്കി. തുടര്‍ന്നും തകര്‍ത്തടിച്ച വാര്‍ണര്‍ 38 പന്തില്‍ 69 റണ്‍സുമായി സണ്‍റൈസേഴ്സിനെ നയിച്ചു. പിന്നീടെത്തിയ യുവരാജ് 23 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്ത് ഹൈദരാബാദ് സ്കോറിംഗിന് വേഗം നല്കി.അവസാന ഓവറുകളില്‍ പന്ത് തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയ ബെന്‍ കട്ടിംഗിന്റെ പ്രകടനം റോയല്‍ ചലഞ്ചേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി. 15 പന്തില്‍ നാലു സിക്സിന്റെയും മൂന്നു ബൗണ്്ടറികളുടെയും അകമ്പടിയോടെ 39 റണ്‍സാണ് കട്ടിംഗ് അടിച്ചുകൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha