രാജ്യത്തിന്റെ സംസ്കാരം മനസ്സിലാക്കുന്ന ആളാകണം പരിശീലകനെന്ന് ധോണി
രാജ്യത്തിന്റെ കായിക സംസ്കാരം മനസിലാക്കാന്‍ കഴിവുള്ള ആളായിരിക്കണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്ക് വരേണ്ടതെന്ന് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. സിംബ്ബാവെ പര്യടനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധോണി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥനത്തേക്ക് അപേക്ഷകരെ ക്ഷണിച്ചിരുന്നു. . ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യമാണ് ബിസിസിഐ പരസ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന മാനദണ്ഡം. ഈ സാചര്യത്തിലാണ് ധോണി അഭിപ്രായ പകടനം നടത്തിയിരിക്കുന്നത്. ഭാഷ പ്രശ്നം അല്ലെന്നും രാജ്യത്തിന്റെ സംസ്കാരം മനസിലാക്കാന്‍ കഴിയുന്ന ആളാകണം പരിശീലകനെന്നും ധോണി പറഞ്ഞു.
വിരാട് കോഹ്ലിയെ ഇന്ത്യന്‍ ടീമിന്റെ സമ്പൂര്‍ണ ക്യാപ്റ്റനാക്കണമെന്ന രവി ശാസ്ത്രിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍സി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ബിസിസിഐ ആണെന്നും താന്‍ തന്റെ കളി ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നും ധോണി മറുപടി നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha