ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്
അവസാന ടെസ്റ്റില്‍ ശ്രീലങ്കയോട് ആസ്ട്രേലിയ 163 റണ്‍സിന് പരാജയപ്പെട്ടതോടെ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. മൂന്ന് ടെസ്റ്റ് പരമ്പര 3-0ത്തിന് ലങ്ക തൂത്തുവാരി. വിന്‍ഡീസിനെതിരായ പരമ്പര വിജയത്തോടെ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒന്നാം സ്ഥാനത്തായിരുന്ന ആസ്ട്രേലിയ പരാജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പാകിസ്താന് ഇന്ത്യക്ക് തൊട്ട് താഴെ ഒരു പോയിന്റ് വിത്യാസത്തില്‍ നില്‍ക്കുന്നുണ്ട്. ടോപ് റാങ്ക് നിലനിര്‍ത്താന്‍ ട്രിനിഡാഡില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിച്ചേ തീരു. ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കാന്‍ (2-2) കഴിഞ്ഞത് സമീപകാലത്ത് പാകിസ്താന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. ട്രിനിഡാഡ് ടെസ്റ്റില്‍ ഇന്ത്യക്ക് വിന്‍ഡീസിനെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ പാകിസ്താന് റാങ്കിങ്ങില്‍ ഒന്നാമതെത്തും.
https://www.facebook.com/Malayalivartha