ഒന്നാം ടെസ്റ്റ്: ഇന്ത്യ 318നു പുറത്ത്
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 500-ാം മത്സരത്തില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ എന്ന സ്വപ്നം പൂവണിഞ്ഞില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 318 റണ്‍സിനു പുറത്ത്.
മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ്. 21 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലാണ് പുറത്തായത്. 21 റണ്‍സോടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 25 റണ്‍സെടുത്ത് ടോം ലാതവും ക്രീസിലുണ്ട്.
https://www.facebook.com/Malayalivartha