Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗംഭീറിനും പൂജാരയ്ക്കും അര്‍ദ്ധസെഞ്ച്വറി, ഇന്ത്യയ്ക്ക് 385 റണ്‍സിന്റെ ലീഡ്

11 OCTOBER 2016 12:43 PM IST
മലയാളി വാര്‍ത്ത

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 385 റണ്‍സ് ലീഡ്. നാലാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഗൗതം ഗംഭീര്‍ (50), ചേതേശ്വര്‍ പൂജാര (പുറത്താകാതെ 50) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഗംഭീറും മുരളി വിജയുമാണ് ഇന്ന് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 19 റണ്‍സെടുത്ത് വിജയ് റണ്ണൗട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് (2) പൂജാരയ്‌ക്കൊപ്പം ക്രീസില്‍.

അവസരത്തിനൊത്തുയര്‍ന്ന് അതിവേഗം റണ്‍സ് കണ്ടെത്തിയ ഗംഭീര്‍, അര്‍ധസെഞ്ചുറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കിയതാണ് നാലാം ദിവസത്തെ കളിയുടെ ഇതുവരെയുള്ള ഹൈലൈറ്റ്. 56 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെടെയാണ് ഗംഭീര്‍ 50 റണ്‍സെടുത്തത്. പരുക്കേറ്റതുമൂലം മൂന്നാം ദിനം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഗംഭീര്‍, മുരളി വിജയ് പുറത്തായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ക്രീസിലെത്തിയത്. ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ കറക്കി വീഴ്ത്തിയപിച്ചില്‍ ഗംഭീര്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തി. ഒടുവില്‍ ജീതന്‍ പട്ടേലിന്റെ പന്തില്‍ ഗപ്റ്റിന് ക്യാച്ചു സമ്മാനിച്ചായിരുന്നു ഗംഭീറിന്റെ മടക്കം.

നേരത്തെ, ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 299 റണ്‍സിന് പുറത്തായിരുന്നു. 81 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് കിവീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തി. ന്യൂസീലന്‍ഡിനായി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (72), ടോം ലാതം (53), ജയിംസ് നീഷാം (71) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 258 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീ!ഡു നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വിരാട് കോഹ്!ലിയുടെ ഇരട്ടസെഞ്ചുറിയുടെയും (211) രഹാനെയുടെ സെഞ്ചുറിയുടെയും (188) മികവില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends