Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം

17 OCTOBER 2016 11:47 AM IST
മലയാളി വാര്‍ത്ത

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 43.5 ഓവറില്‍ 190 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 101 പന്തുകളും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 10ത്തിന് മുന്നിലെത്തി. 81 പന്തില്‍നിന്ന് 85 റണ്‍സെടുത്ത ഉപനായകന്‍ വിരാട് കോഹ്‌ലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.

അജിങ്ക്യ രഹാനെ (33), നായകന്‍ എം എസ് ധോണി (21), മനീഷ് പാണ്ഡെ (17), രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. കേദാര്‍ ജാദവ് പത്ത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഓപണര്‍മാരായ രോഹിത് ശര്‍മയും രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറില്‍ രോഹിതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രേസ്‌വെലാണ് ആദ്യ വിക്കറ്റ് നേടിയത്. 26 പന്തുകളില്‍ ഒരു സിക്‌സും ബൗണ്ടറിയും നേടിയ രോഹിത് ഏറെ ക്ഷമയോടെയാണ് ബാറ്റ് ചലിപ്പിച്ചത്. സ്‌കോര്‍ 62ല്‍ നില്‍ക്കെ രഹാനെ മടങ്ങി. നീഷമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റോഞ്ചിക്ക് ക്യാച്ച്. രഹാനെ 34 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി.

പിന്നീട് കോഹ്‌ലിയും മനീഷ് പാണ്ഡെയും ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. സോധിയുടെ പന്തില്‍ വില്ല്യംസണിന് അനായാസ ക്യാച്ച് നല്‍കിയ പാണ്ഡെ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 102. മൂന്നാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്‌ലിക്ക് കൂട്ടായി ധോണി എത്തിയതോടെ സ്‌കോറിംഗിന് വേഗമുയര്‍ന്നു. നാലാം വിക്കറ്റില്‍ നായകനും ഉപനായകനും ചേര്‍ന്ന് അറുപത് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ സ്‌കോര്‍ 162ല്‍ നില്‍ക്കെ ധോണി റണ്ണൗട്ടായി. തുടര്‍ന്ന് കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് കോഹ്‌ലി ടീമിനെ വിജയത്തിലെത്തിച്ചു. സോധിയെ സ്‌ട്രെയിറ്റ് സിക്‌സര്‍ പറത്തിയാണ് കോഹ്‌ലി വിജയം സമ്മാനിച്ചത്.

നേരത്തെ, ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ കിവികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഒരുഘട്ടത്തില്‍ 65/7, 108/8 എന്ന നിലയിലായിരുന്നു കിവീസ്. തകര്‍ച്ചയിലും പതറാതെ പിടിച്ചുനിന്ന ടോം ലാഥത്തിന്റെയും (79*) ടിം സൗത്തിയുടെയും (55) അര്‍ധ സെഞ്ചുറി പ്രകടനാമാണ് സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 98 പന്ത് നേരിട്ട ലാഥം ഏഴ് ബൗണ്ടറിയും ഒരു സിക്‌സുമടിച്ചപ്പോള്‍ 45 പന്തില്‍നിന്ന് ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും നേടിയ സൗത്തി സ്‌കോറിംഗിന് വേഗത കൂട്ടി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (12), കെയ്ന്‍ വില്യംസണ്‍ (3), റോസ് ടെയ്‌ലര്‍ (0), കോറി ആന്‍ഡേഴ്‌സണ്‍ (4), ലൂക്ക് റാഞ്ചി (0), ജെയിംസ് നീഷം (10), മിച്ചല്‍ സാന്റ്‌നര്‍ (0), ബ്രേസ്‌വെല്‍ (15), സോധി (1) എന്നിങ്ങനെയായിരുന്നു മറ്റ് കിവീസ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഹാര്‍ദിക്ക് പാണ്ഡ്യയാണ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയെ കശക്കിയത്. പാണ്ഡ്യയും അമിത് മിശ്രയും മൂന്ന് വീതവും ഉമേഷ് യാദവും കേദാര്‍ ജാദവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (27 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (32 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (38 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (51 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (59 minutes ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (2 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends