Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഹ്‌ലിക്ക് മൂന്നാം ഇരട്ടസെഞ്ചുറി, ഒന്‍പതാമന്‍ ജയന്ത് യാദവിന് കന്നി സെഞ്ചുറി റെക്കോര്‍ഡ്

11 DECEMBER 2016 02:05 PM IST
മലയാളി വാര്‍ത്ത

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. മൂന്നാം ഇരട്ടസെഞ്ചുറി തികച്ച കോഹ്‌ലിയുടെയും ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ ജയന്ത് യാദവിന്റെയും മികവില്‍ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യ. 

കോഹ്‌ലി 235,  ജയന്ത് യാദവ് 104 റണ്‍സ് നേടി, എട്ടാം വിക്കറ്റില്‍ ഇരുവരും 241 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്.

ഇംഗ്ലണ്ടിനെതിരെ എതിര്‍ ടീം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന പ്രത്യേകതയും ഇരുവര്‍ക്കും സ്വന്തം. 327 പന്തുകള്‍ നേരിട്ട കോഹ്‌ലി 25 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് 223 റണ്‍സെടുത്തത്. 201 പന്തുകള്‍ നേരിട്ട ജയന്ത് യാദവാകട്ടെ, 53 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 104 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ മുരളി വിജയും (136) ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷം കോഹ്‌ലി നേടുന്ന മൂന്നാമത്തെ ഇരട്ടസെഞ്ചുറിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് കോഹ്‌ലി.

സുനില്‍ ഗവാസ്‌കറിന് ശേഷം ഒരു ടെസ്റ്റ് പരമ്ബരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. നേരത്തെ വ്യക്തിഗത സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ ടെസ്റ്റില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ലു പിന്നിടാനും കോഹ്‌ലിക്കായി. ഒരു വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും കോഹ്‌ലി മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (1997), രാഹുല്‍ ദ്രാവിഡ് (2006) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്‌ലിയുടെ മുന്‍ഗാമികള്‍.

നാലാം ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. കോഹ്ലി 147 റണ്‍സോടെയും ജയന്ത് യാദവ് 30 റണ്‍സുമായും പുറത്താകാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍, നാലാം ദിവസത്തെ ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ ബാറ്റു വീശിയ ഇരുവരും ഇന്ത്യയെ അനായാസം മുന്നോട്ട് നയിച്ചു. സ്പിന്‍ കെണി പതിയിരിക്കുന്ന പിച്ചില്‍ ശ്രദ്ധയോടെ കളിച്ച ഇരുവരും മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

വിജയ് (136), പൂജാര (47), ലോകേഷ് രാഹുല്‍ (27), കരുണ്‍ നായര്‍ (13), പാര്‍ഥിവ് പട്ടേല്‍ (15), ആര്‍.അശ്വിന്‍ (0), ജഡേജ (25) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ജോ റൂട്ട്, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (14 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends