ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കാന്‍ സാദ്ധ്യതയില്ല
ന്യൂഡല്‍ഹി ഈ വര്‍ഷത്തെ എം.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടന്നേക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കാനില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സി.ബി.ഐയെ അറിയിച്ചു.മത്സരവേദി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാനാണ് സാധ്യത.
ഇതുസംബന്ധിച്ച് സി.ബി.ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ ചൊവ്വാഴ്ച സൂചന നല്‍കിയിരുന്നു. ഇതിന് മുമ്പ് 2009-ല്‍ ഐ.പി.എല്‍ രണ്ടാം പതിപ്പ് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ചിരുന്നു. ട്വന്റി 20 ചാമ്പ്യന്‍സ് ലീഗിനും രാജ്യം ആതിഥേയരായിരുന്നു.
https://www.facebook.com/Malayalivartha