Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അണ്ടര്‍-19 ഏഷ്യാകപ്പില്‍ 'രാഹുല്‍ ദ്രാവിന്റെ' ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം

24 DECEMBER 2016 12:39 PM IST
മലയാളി വാര്‍ത്ത

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 34 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ യുവതാരങ്ങള്‍ ഏഷ്യയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യ അണ്ടര്‍-19 ടീം കോച്ച്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. ഹിമാന്‍ഷു റാണ (71), ശുഭ്മാന്‍ ഗില്‍ (70) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. പ്രഥ്വി ഷോ (39), അഭിഷേക് ശര്‍മ (29), സല്‍മാന്‍ ഖാന്‍ (26), കംലേഷ് നാഗര്‍കോട്ടി (23) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ശ്രീലങ്കയ്ക്കായി നിപുണ്‍ രന്‍സികയും പ്രവീണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക രെവെന്‍ കെല്ലി (62), കമിന്ദു മെന്‍ഡിസ് (53), ഹസിത ബോയഗോഡ (37) എന്നിവരുടെ മികവില്‍ നന്നായി തുടങ്ങിയെങ്കിലും നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീണത് ആതിഥേയര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. 30 ഓവറുകള്‍ പിന്നിടുമ്‌ബോള്‍ രണ്ടിന് 158 എന്ന ശക്തമായ നിലയിലായിരുന്ന ശ്രീലങ്കയ്ക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു. 48.4 ഓവറില്‍ 239 റണ്‍സില്‍ ലങ്കന്‍ പോരാട്ടം അവസാനിച്ചു.

37 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയും 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹറുമാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ കറക്കി വീഴ്ത്തിയത്. യാഷ് താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടു പേരെ റണ്ണൗട്ടാക്കി ഇന്ത്യ ഫീല്‍ഡിങ്ങിലും മികച്ചുനിന്നു.

ബാറ്റിങ്ങില്‍ 29 റണ്‍സും ബൗളിങ്ങില്‍ നാലു വിക്കറ്റും നേടി മുന്നില്‍ നിന്ന് നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയാണ് ഫൈനലിലെ താരം. ഇന്ത്യന്‍ ഓപ്പണര്‍ ഹിമാന്‍ഷു റാണയാണ് പരമ്ബരയിലെ താരം. അഞ്ചു മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 283 റണ്‍സെടുത്ത റാണ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ്.

2012ല്‍ ടൂര്‍ണമെന്റ് ആരംഭിച്ച ശേഷം ഇന്ത്യ ഏഷ്യാകപ്പ് കിരീടം കൈവിട്ടിട്ടില്ല. ആദ്യ രണ്ടുതവണയും പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 2012ല്‍ മത്സരം ടൈ ആയതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും കിരീടം പങ്കിടുകയായിരുന്നു. എന്നാല്‍ 2014 ഫൈനലില്‍ ഇന്ത്യ പാക് ടീമിനെ 40 റണ്‍സിന് തറപറ്റിച്ച് കിരീടം സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (22 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (31 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (51 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (58 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (3 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (11 hours ago)

Malayali Vartha Recommends