Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.സി.എല്ലില്‍ യുവനടിമാര്‍ക്ക് മുന്‍ഗണന; യുവ നടന്‍മാര്‍ക്ക് അമര്‍ഷം

02 MARCH 2014 09:59 AM IST
മലയാളി വാര്‍ത്ത.

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് കളികാണാനും മറ്റും പുതുമുഖ നടിമാരെ ഉള്‍പ്പെടെ ക്ഷണിച്ചിട്ടും തങ്ങളെ വിളിക്കാത്തതില്‍ യുവ നടന്‍മാര്‍ക്ക് അമര്‍ഷം. ഒരു മലയാളസിനിമയില്‍ മാത്രം അഭിനയിച്ച, അമ്മയില്‍ അംഗത്വം പോലുമില്ലാത്ത അകാന്‍ഷാ പുരിയെ ഹൈദരാബാദില്‍ നടന്ന മല്‍സരങ്ങളിലേക്ക് അമ്മയിലെ പ്രമുഖന്‍ ഇടപെട്ട് വിളിപ്പിച്ചു. മൂന്ന് ദിവസമാണ് ഈ നടി ഉള്‍പ്പെടെയുള്ള പുതുമുഖ നടിമാര്‍ ഹൈദരാബാദില്‍ കറങ്ങിയത്. എന്നാല്‍ യുവനിരയിലുള്ള നടന്‍മാരെ ആരെയും ക്ഷണിച്ചില്ല. സിനിമയില്‍ സജീവമായ താരങ്ങളെയാരെയും ക്രിക്കറ്റ് കളിക്കാനും ഉള്‍പ്പെടുത്തുന്നില്ല.

ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും ഹൈദരാബാദിന്റെയും ടീമുകളില്‍ അവരുടെ യുവതാരങ്ങളാണ് കളിച്ചത്. അവര്‍ നന്നായി കളിച്ചു. ഇവിടെ പുറത്തു നിന്ന് കളിക്കാരെ കൊണ്ടുവന്ന്, ഒരു സിനിമയില്‍ മാത്രം മുഖം കാണിപ്പിച്ചിട്ട് കളിപ്പിക്കുന്നു. എന്നിട്ട് മല്‍സരങ്ങള്‍ ജയിക്കുന്നില്ലെന്നും താരങ്ങള്‍ ആരോപിച്ചു. അതേസമയം മെമ്പര്‍ഷിപ്പും മറ്റ് ഫീസുകളും തങ്ങളുടെ കയ്യില്‍ നിന്ന് പിടിച്ചുവാങ്ങാന്‍ ഭാരവാഹികള്‍ക്ക് വലിയ ആവേശമാണെന്നും രണ്ട് യുവതാരങ്ങള്‍ പറഞ്ഞു. തങ്ങള്‍ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ പ്രമുഖ ഭാരവാഹി ദിവസവും വിളിക്കുമായിരുന്നു മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് പറഞ്ഞ്. ഇത് ചിലപ്പോള്‍ താക്കീതായി വരെ മാറിയിട്ടുണ്ട്.

ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് അഡ്വാന്‍സ് വാങ്ങിയ യുവതാരത്തിന്റെ പക്കല്‍ നിന്ന് സീനിയറായ ഒരു നടി പണം ബലമായി പിടിച്ചു വാങ്ങി. കാര്യം തിരക്കിയപ്പോള്‍ മെമ്പര്‍ഷിപ്പ് ഫീസ് വാങ്ങാന്‍ തന്നെ ഒരു ഭാരവാഹി ഏല്‍പ്പിച്ചിരിക്കുകയാണെന്ന് നടി പറഞ്ഞു. സീനിയറായ നടി ആളുകളെ മുന്നില്‍ വെച്ച് ഇത്തരത്തില്‍ പെരുമാറുമെന്ന് യുവനടന്‍ വിചാരിച്ചില്ല. അതുകൊണ്ട് മിണ്ടാതിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends