Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാം ഏകദിനത്തില്‍ അഞ്ചു റണ്‍സിനു ഇന്ത്യ വീണു, ആദ്യ രണ്ടു ഏകദിനങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി

22 JANUARY 2017 10:22 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ചു റണ്‍സിനു ഇന്ത്യ തോറ്റു. അവസാന ഓവര്‍ വരെ നിന്നു പൊരുതി 90 റണ്‍സ് നേടിയ കേദാര്‍ യാദവിന്റെ പ്രകടനം ശ്രദ്ധേയമാണ്. അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (55), ഹാര്‍ദിക് പാണ്ഡ്യ (56) എന്നിവര്‍ പൊരുതിയെങ്കിലും മൂന്നാം ഏകദിനത്തില്‍ ജയിക്കാന്‍ സാധിച്ചില്ല. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 321 റണ്‍സ് ആയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് 316 റണ്‍സ് മാത്രമെ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ആദ്യ രണ്ടു ഏകദിനങ്ങള്‍ ജയിച്ച ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി.

75 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത ജാധവ് തന്നെയായിരുന്നു ഈഡന്‍ ഗാര്‍ഡനിലെ ടോപ് സ്‌കോറര്‍. ജാധവിന് മികച്ച പിന്തുണ നല്‍കിയ പാണ്ഡ്യ 43പന്തില്‍ 56 റണ്‍സ് നേടി. ജയിക്കാന്‍ 2 പന്തില്‍ നിന്ന് 6 റണ്‍സ് എന്ന നിലയിലെത്തി നില്‍ക്കുമ്‌ബോഴാണ് ജാധവിനെ വോക്‌സിന്റെ പന്തില്‍ ബില്ലിങ്‌സ് ബൗണ്ടറി ലൈനില്‍ വച്ച് കൈപ്പിടിയിലൊതുക്കിയത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ടോസ് ലഭിച്ച കോലി ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ സന്ദര്‍ശകര്‍ എട്ടു വിക്കറ്റിന് 321 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടു കളികളെയും പോലെ ഈ മല്‍സരത്തിലും റണ്ണൊഴുകുകുയായിരുന്നു. ആദ്യ രണ്ടു കളികളിലും ഇരുടീമിന്റെയും സ്‌കോര്‍ 300 കടന്നിരുന്നു.

ജാസണ്‍ റോയ് (65), ബെന്‍ സ്‌റ്റോക്ക്‌സ് (57), ജോണി ബെയര്‍സ്‌റ്റോവ് (56) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനു കരുത്തേകിയത്. 56 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് റോയ് ടീമിന്റെ ടോപ്‌സ്‌കോറായത്. ബെയര്‍സ്‌റ്റോവ് 64 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും കണ്ടെത്തി. 39 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് സ്‌റ്റോക്ക്‌സ് പുറത്താവാതെ 57 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ 43 റണ്‍സ് നേടി പുറത്തായി. മൂന്നു വിക്കറ്റെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍പിടിച്ചത്. രവീന്ദ്ര ജഡേജയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends