ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരെ ആതിഥേയരായ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 333 റണ്‍സിനാണ് ഓസ്ട്രേലിയയോട് തോറ്റത്. സ്വയം കുഴിച്ച കുഴിയില്‍ വീഴുക എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ പ്രകടനം. സ്പിന്‍ ബൗളിങ്ങിലൂടെ ഓസ്ട്രേലിയയെ തറപറ്റിക്കാമെന്ന് കരുതിയ ഇന്ത്യയെ അവരുടെ പുതുതലമുറയിലെ സ്പിന്‍ ബൗളര്‍ സ്റ്റീഫന്‍ ഓ കീഫ് എന്ന താരം രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് നേടി ഇന്ത്യയെ നിലംപരിശാക്കി.
കഴിഞ്ഞ ഇന്നിങ്സിനേക്കാള്‍ 2 റണ്‍സ് കൂടുതല്‍ നേടി എന്നത് മാത്രമാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ പ്രത്യേകത. 31 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ടോപ് സ്കോറര്‍. ഓസീസിന്റെ മറ്റൊരു സ്പിന്നറായ നഥാന്‍ ലയോണ്‍ 4 വിക്കറ്റ് നേടി ഇന്ത്യയുടെ കഥ കഴിക്കുന്നതില്‍ പങ്ക് വഹിച്ചു.
ഓ കീഫ് കളിയിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം കരസ്ഥമാക്കി.
https://www.facebook.com/Malayalivartha