Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 75 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍

07 MARCH 2017 03:29 PM IST
മലയാളി വാര്‍ത്ത

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 75 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരന്പരയില്‍ ഒപ്പമെത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 112 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്റെ മാരകസ്‌പെല്ലാണ് ഓസീസിനെ തൂത്തെറിഞ്ഞത്. ഉമേഷ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു.ബൗളര്‍മാര്‍ കളം നിറഞ്ഞ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യയുടെ അവിശ്വസ്‌നീയമായ തിരിച്ചുവരവാണ് ടെസ്റ്റില്‍ വിജയം ഒരുക്കിയത്. 101/4 എന്ന നിലയില്‍ നിന്നുമാണ് ഓസീസ് 112ന് പുറത്തായ്. 28 റണ്‍സ് നേടിയ നായകന്‍ സ്റ്റീവ് സ്മിത്താണ് സന്ദര്‍ശകരുടെ ടോപ്പ് സ്‌കോറര്‍. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം 24 റണ്‍സ് നേടി. ആറ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 274 റണ്‍സില്‍ അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാര (92), അജിങ്ക്യ രഹാനെ (52), കെ.എല്‍.രാഹുല്‍ (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസില്‍വുഡാണ് കൂറ്റന്‍ ലീഡ് നേടുന്നതില്‍ നിന്നും ഇന്ത്യയെ തടഞ്ഞുനിര്‍ത്തിയത്.

213/4 എന്ന ഭേദപ്പെട്ട നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ കഷ്ടകാലം തുടങ്ങി. 52 റണ്‍സ് നേടിയ രഹാനയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ കരുണ്‍ നായരെ പൂജ്യത്തിന് പുറത്താക്കിയ സ്റ്റാര്‍ക്ക് ഓസീസിന് ഡബിള്‍ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. പൂജാര കൂടി വീണതോടെ പിന്നീടെല്ലാം ചടങ്ങു മാത്രമായി. അശ്വിന്‍ (4), ഉമേഷ് യാദവ് (1) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. സാഹഇഷാന്ത് ശര്‍മ സഖ്യം അവസാന വിക്കറ്റില്‍ 18 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. പൂജാരരഹാനെ സഖ്യം 118 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 189, രണ്ടാം ഇന്നിംഗ്‌സ് 274. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 276, രണ്ടാം ഇന്നിംഗ്‌സ് 112. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (21 minutes ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (34 minutes ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (41 minutes ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (51 minutes ago)

EX മേയർ ആര്യ രാജേന്ദ്രന്റെ കോട്ട കൊത്തളങ്ങൾ ഇടിച്ച് VVR-ന്റെ ബുൾഡോസർ..! അടുത്തത് AKG സെന്റർ..?!  (55 minutes ago)

പ്രവാസികൾ ഞെട്ടി.കുഞ്ഞിനെ 22 നിലയിൽ നിന്ന് 'അമ്മ എടുത്തെറിഞ്ഞ് കൊന്നത്..ദുബായി പോലീസ് എല്ലാം കണ്ടു..ഭർത്താവിനെ തൂക്കി  (58 minutes ago)

മഴയോട് മഴ പ്രീ മൺസൂൺ മുന്നറിയിപ്പ് മാറി മറിഞ്ഞ് പഴ പാറ്റേൺ...ഉച്ച തിരിഞ്ഞാൽ കൊടും മഴ തന്നെ  (1 hour ago)

ഭാര്യക്ക് ഭ്രാന്താ ചേട്ടാ..! സംഭവത്തിന് തലേന്നും ഫ്‌ലാറ്റില്‍ പൊലീസെത്തി..പിന്നാലെ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് 'അമ്മ ചാടി മരിച്ചു  (1 hour ago)

പ്രൊട്ടേം സ്പീക്കർ മുങ്ങി കുഞ്ഞികൃഷ്ണന്റെ സത്യ പ്രതിജ്ഞ റദ്ദാക്കും...ചിരിച്ച് കൊണ്ട് സുധാകരനെ കുത്താൻ പിണറായി ഇറങ്ങി  (1 hour ago)

ഇട്ട് മൂടാൻ പൂത്ത പണം സുഗതൻ ലതയെ കൊന്ന് കെട്ടിത്തൂക്കി കടയ്ക്കൽ ബംഗ്ലാവിൽ ഇന്നലെ നടന്നത് ഇത്‌..! കൊല്ലാൻ കാരണം ഉണ്ട്  (1 hour ago)

ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ നിർദ്ദേശം സമർപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്: പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടി ഐറോവ്  (3 hours ago)

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത 'റിഫ്ളെക്ടോ' ആപ്പ് പുറത്തിറക്കി: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം  (3 hours ago)

ടെക്കികളുമൊത്ത് കാൽപ്പന്ത് തട്ടി തൃക്കാക്കര നഗരസഭാംഗങ്ങൾ  (3 hours ago)

22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....  (4 hours ago)

മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടി ആശങ്കയുളവാക്കുന്നത്  (4 hours ago)

Malayali Vartha Recommends