റാഞ്ചി ടെസ്റ്റിന്റെ ഒന്നാംദിനത്തില്‍ ഓസ്ട്രേലിയക്ക് മികച്ച തുടക്കം
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ റാഞ്ചിയില്‍ വച്ച് നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനത്തില്‍ ഓസീസിന് മികച്ച തുടക്കം. ഒന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ അവര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റേയും അര്‍ദ്ധസെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ബാറ്റിങ് മികവിലാണ് ഓസീസ് മികച്ച സ്കോര്‍ നേടിയത്. 177 റണ്‍സോടെ സ്മിത്തും 82 റണ്‍സോടെ മാക്സ്വെല്ലുമാണ് ഇപ്പോള്‍ ക്രീസില്‍.
നേരത്തെ ടോസ് നേടി കളി തുടങ്ങുമ്പോള്‍ 89-ന് 3 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഓസ്ട്രേലിയയെ സ്മിത്ത് ക്രീസിലെത്തിയതോടെയാണ് തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പീറ്റര്‍ ഹാന്സ്കോമ്പും പവലിയനിലെത്തിയതോടെ ഗ്ലെന്‍ മാക്സ്വെല് സ്മിത്തിന് പിന്തുണയേകി ക്രീസില്‍ കൂടെ നിന്നു.
ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടും അശ്വിന്,ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
https://www.facebook.com/Malayalivartha