ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്; ഓസീസിന് മികച്ച സ്കോര്‍,ഇന്ത്യ പൊരുതുന്നു
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ ഓസീസിന് മികച്ച ഒന്നാമിന്നിംഗ്സ് സ്കോര്‍. 451 റണ്‍സെടുത്താണ് ഓസീസ് ടീം ഓള്‍ഔട്ട് ആയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും പൊരുതുന്നു. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 67 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്.
ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലും മികച്ച പ്രകടനം കാഴ്ച വെച്ചു. സ്മിത്ത് 178 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മാക്സ്വെല് 104 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജഡേജ അഞ്ച് വിക്കറ്റും ഉമേഷ് യാദവ് മൂന്നും അശ്വിന് ഒരു വിക്കറ്റും നേടി.
42 റണ്‍സോടെ മുരളി വിജയ്യും 10 റണ്‍സെടുത്ത് പൂജാരയുമാണ് ഇപ്പോള്‍ ക്രീസില്‍. പാറ്റ് കമ്മിന്‍സാണ് രാഹുലിന്റെ വിക്കറ്റെടുത്തത്.
https://www.facebook.com/Malayalivartha