ഓസ്ട്രേലിയയ്ക്കെതിരെയായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് പരമ്പര
ഓസ്ട്രേലിയയ്ക്കെതിരായ ആവേശം നിറഞ്ഞ മത്സരത്തില്‍ 2-1 നാണ് ഇന്ത്യ വിജയിച്ചത്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്.
കെ.എല്‍.രാഹുലിന്റെ അര്‍ധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രാഹുല്‍ 51 റണ്‍സോടെയും രഹാനെ 38 റണ്‍സോടെയും പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വര്‍ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിരാട് കൊഹ് ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ പരമ്പര നേടിയത്.
https://www.facebook.com/Malayalivartha