ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 10ന് നേടി. പരമ്പരയിലെ അവസാന മത്സരത്തില്‍ ജയത്തിന്റെ വക്കിലായിരുന്ന ന്യൂസിലന്‍ഡിനെ മഴ ചതിക്കുകയായിരുന്നു. അവസാന ദിനം ഒരുപന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയിലായി. 175 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 80/5 എന്ന നിലയിലായിരുന്നു അവസാന ദിനം ബാറ്റിംഗ് തുടങ്ങേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് (15), ക്വിന്റണ്‍ ഡി കോക് (15) എന്നിവരായിരുന്നു ക്രീസില്‍.
ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ചുറിയിലൂടെ കിവീസിന് മികച്ച ലീഡ് സമ്മാനിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാന്‍ ഓഫ് ദ മാച്ചായി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 314, രണ്ടാം ഇന്നിംഗ്‌സ് 80/5. ന്യൂസിലന്‍ഡ് ഒ്ന്നാം ഇന്നിംഗ്‌സ് 489.
https://www.facebook.com/Malayalivartha